സൊ യോ കിം എന്നാ കൊറിയന്‍ സംവിധായകന് 2008 ല്‍ സംവിധാനം ചെയ്ത ഒരു ചിത്രം ആണ് ട്രീ ലെസ് മൌണ്ടന്‍. 2008 സെപ്റ്റംബര്‍ 5നു ടോറോന്റോ ഫിലിം ഫെസ്റ്റിവല്ല് ആണ് ഈ ചിത്രം ആദ്യമായി പ്രദര്‍ശിപ്പിക്കുന്നത് .ഹി യോന്‍ കിം, സോണ്ഗ് ഹി കിം എന്നിവരാണ് ഇതിലെ കേന്ദ്ര കഥാപാത്രങ്ങള്‍. രണ്ടും കുട്ടികള്‍. സൊ യോ കിം ന്റെ രണ്ടാമത്തെ ചിത്രം ആണ് ഇത്. ആദ്യ ചിത്രത്തിലൂടെ തന്നെ അദ്ദേഹം ജന ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഇന്‍ ബിട്വീന് ഡേയ്സ് ആണ് അദ്ദേഹത്തിന്റെ ആദ്യ ചിത്രം. 2007 ലെ സുണ്ടാന്സ് ഫിലിം ഫെസ്റ്റിവല്ല് പ്രത്യേക ജുറി പുരസ്കാരവും കൂടാതെ ബെര്‍ലിന്‍ ഫിലിം വെസ്ടിവേളില് international critic’s prize ഉം ലഭിച്ചിരുന്നു. ആദ്യ ചിത്രത്തിനു ഇവ കൂടാതെ മികച്ച നടിക്കുള്ള എല്‍ എ ഫിലിം ഫെസ്റിവല്‍ അവാര്‍ഡും ലഭിച്ചു. ഇതിനു ശേഷം ആണ് രണ്ടാമത്തെ ചിത്രം ആയ ട്രീ ലെസ് മൌന്ടെന് സംവിധാനം ചെയ്തത്.
തന്റെ കുട്ടികളുടെ അച്ചനെ കണ്ടു പിടിക്കാന്‍ യാത്രയാകുന്നതിനു മുന്‍പ് തന്റെ മക്കളായ ബിന്‍, ജിന്‍ എന്നിവരെ വല്യമ്മയുടെ വീട്ടില്‍ ആക്കുന്നതോടെ സിനിമ ആരംഭിക്കുന്നു. ജിന്‍ ആണ് മൂത്ത കുട്ടി. ഒന്‍പതു വയസ്സായി. പഠനത്തിലും മിടുക്കി. ജിന്‍ ന്റെ അനിയത്തി ആണ് ബിന്‍ . എന്നും സ്കൂളില്‍നിന്നു വന്നതിനു ശേഷം രാത്രി അമ്മ വരുന്നത് വരെ അനിയത്തിയെ നോക്കുന്നത് ചേച്ചി ആണ്. ഒരു ദിവസം സ്കൂള്‍ വിട്ടു വന്ന ജിന്‍ കാണുന്നത് എങ്ങോട്ടോ യാത്ര പോകാന്‍ തയ്യാറാകുന്ന അമ്മയെ ആണ്. അവന് ആ നഗരം വിടുകയാണ്. തന്റെ ക്ളാസിനെ പറ്റി ചോദിച്ചപ്പോള്‍ അമ്മ പറയുന്നത് എന്നാല്‍ പറഞ്ഞു ശെരിയാക്കി എന്നായിരുന്നു. അവര്‍ പോകുന്നത് അവരുടെ വല്യമ്മയുടെ അടുത്തേക്കാണ്.
അന്ന് രാത്രി ബിന്‍ ഉറങ്ങിയതിനു ശേഷം ജിന്നിനോടു അമ്മ പറയുന്നു തന്റെ അനിയത്തിയെ നന്നായി നോക്കണം എന്ന്. കാലത്ത് എഴുന്നേറ്റ് നോക്കുമ്പോള്‍ അമ്മ പോകാന്‍ തയ്യാറായി നില്‍ക്കുകയാണ്. മക്കളെ അടുത്ത് വിളിച്ച് അമ്മ ഒരു വലിയ കളിപ്പാട്ടം കൊടുക്കുന്നു. നാണയം ഇട്ടുവെയ്ക്കാന്‍ പറ്റിയ ഒരു പാത്രം ആണ് അത്. വല്യമ്മ പറയുന്നതുപോലെ എല്ലാം അനുസരിച്ചാല്‍ വല്യമ്മ എന്നും ഓരോ നാണയം വീതം കൊടുക്കുമെന്നും. അതെല്ലാം ഇതില്‍ ഇട്ടു വെക്കണം. അങ്ങനെ ആ പാത്രം നിറയണം. ആ പാത്രം നിറഞ്ഞാല്‍ ഉടനെ വരും എന്ന് പറഞ്ഞു അമ്മ പോകുന്നു. ഒരു നിമിഷം ആലോചിച്ചാ ശേഷം അമ്മയെ കാണാന്‍ അവര്‍ പിന്നാലെ ഓടുന്നു. പക്ഷെ ആ ഇടവഴികളില്‍ ഒന്നും അമ്മയെ കാണുന്നില്ല. ഉറക്കെ വിളിച്ച് അവര്‍ ഓടി പക്ഷെ ഇല്ല. അമ്മ അപ്പോളേക്കും പോയിക്കഴിഞ്ഞിരുന്നു.
പതുക്കെ പതുക്കെ അവര്‍ വല്യമ്മയുടെ ഒപ്പം ജീവിക്കാന്‍ പഠിച്ചു. എന്നും വല്യമ്മ പറയുന്നത് അനുസരിക്കുമ്പോള്‍ ഒരു നാണയം കൊടുക്കാനും വല്യമ്മ മറന്നില്ല. എന്നാല്‍ ഇങ്ങനെ വല്യമ്മയുടെ കയ്യില്‍ നിന്നും കിട്ടുന്ന നാണയം കൊണ്ട് ആ പാത്രം നിറയില്ല എന്ന് ജിന്നു മനസ്സിലായി. അധികം താമസിയാതെ അതിനു ഒരു പോംവഴിയും കണ്ടത്തി. എന്നും പുല്ച്ച്ചാടികളെ പിടിച്ചു വറുത്ത് വില്‍ക്കുക എന്നതായിരുന്നു ഒരു വഴി. കുറച്ച് ദിവസം കഴിഞ്ഞപ്പോള്‍ പുല്ച്ച്ചാടിയെ കിട്ടാതായി. അങ്ങനെ ആ വഴിയും അടഞ്ഞു. ഒരിക്കല്‍ വിശപ്പ് സഹിക്കാതെ ബിന്‍ ആ പാത്രത്തില്‍ നിന്ന് ഒരു വലിയ നാണയം എടുത്തു ഒരു മധുരപലഹാരം വാങ്ങുന്നു. പകരം കുറെ നാണയങ്ങള്‍ കുട്ടിയത് അത്ബുധത്ത്തോടെ ചേച്ചിയായ ജിനിനോട് പറയുകയും ചെയ്യുന്നു. പെട്ടന്ന് ജിന്‍ നു ഒരു ബുദ്ധി തോനുന്നു. ആ പാത്രത്തിലെ എല്ലാ വലിയ നാണയങ്ങളും എടുത്തു എല്ലാം ചില്ലറയാക്കുന്നു, ചില്ലറകള്‍ കൊണ്ട് ആ പാത്രം നിരക്കുന്നു. ഇനി അമ്മ വരുമല്ലോ! അങ്ങനെ നാളെ അമ്മ വരും എന്നിട്ട് തങ്ങളെ ഈ നശിച്ച സ്ഥലത്ത് നിന്ന് കൊണ്ട് പോകും എന്ന് വിശ്വസിച്ച് രണ്ടുപേരും സന്തൂഷത്തോടെ ഉറങ്ങുന്നു.
പിറ്റേന്ന് രാവിലെ മുതല്‍ ആ നാണയം നിറഞ്ഞ പാത്രമുമായി രണ്ടാളും ബസ് സ്റ്റോപ്പില്‍ നില്ക്കുന്നു. അന്ന് രാത്രി ആവുന്നത് വരെ എല്ലാ ബസ്സും വരുന്നത് നോക്കി ഇരുന്നു. ഓരോ ബസിലും തന്റെ അമ്മ ഉണ്ട് എന്ന് വിശ്വസിച്ചു ആ പാത്രവും കെട്ടിപ്പിടിച്ച് അവര്‍ ഇരുന്നു. പക്ഷെ അമ്മ വന്നില്ല. നാളെ ഉറപ്പ്പയിട്ടും അമ്മ വരും എന്റെ അനിയത്തിയോട് പറഞ്ഞെങ്കിലും വരില്ല എന്ന് ചേച്ചിയായ ജിന്‍ നു മനസ്സിലായി. കാരണം അന്ന് രാത്രി വല്യമ്മ അമ്മ അയച്ച ആ കത്ത് ജിന്‍ നു വായിച്ചു കൊടുക്കുന്നു. കുട്ടികളെ താന്റെ അച്ഛന്റെ അടുത്ത് ഏല്‍പ്പിക്കാന്‍ ആണ് അതില്‍ പറഞ്ഞിരിക്കുന്നത്. പിറ്റേന്ന് തന്നെ വല്യമ്മ അവരെ അവരുടെ മുത്തശ്ഷന്റെയും മുത്തശ്ശിയുടെയും അടുത്ത് എത്തിക്കുന്നു.
ആദ്യമൊക്കെ ജിന്‍ നു അവരുമായി അടുക്കാന്‍ ബുദ്ധിമുട്ടിയെങ്കിലും നഗര ജീവിതത്തില്‍ നിന്നും ഗ്രാമത്തിലേക്ക് എത്തിയ അവര്‍ക്ക്, അതൊരു അത്ഭുത ലോകം തന്നെ ആയിരുന്നു. മുത്തശ്ശിയുടെ പാച്ചകരീതിയും, വിവിധം തരം ഭക്ഷണങ്ങളും, ജീവിത രീതിയും അവരില്‍ അമ്മയില്ലാത്ത ദുഃഖം കുറച്ചു. മഞ്ഞുകാലം എത്തി. തനിക്ക് ഒരു ചെരുപ്പ് മേടിച്ച് തരുമോ എന്ന് മുത്തശ്ശിയോട് ചോദിക്കുന്ന ജിന്‍ അപ്പോളാണ് മുത്തശ്ശിക്ക് ഒരു നല്ല ചെരിപ്പില്ല എന്നാ കാണുന്നത്. ഉടനെ രണ്ടുപേരും കൂടി അമ്മ വരാന്‍ വേണ്ടി ശേഖരിച്ച ആ നാണയങ്ങള്‍. മുത്തശ്ശിക്ക് കൊടുക്കുന്നു. “മുത്തശ്ശി ഞങ്ങള്‍ക്ക് ചെരുപ്പ് വാങ്ങുംബോള് മുത്തശ്ശിക്കും വാങ്ങിക്കൂ” എന്ന് രണ്ടാളും പറയുന്നു. അമ്മ ഇനി തങ്ങളെ തേടി വരില്ല എന്ന് ഉറപ്പായ സ്ഥിതിക്ക് ഇനി എന്തിനു ആ നാണയങ്ങള്‍ എന്ന് അവര്‍ ആലോചിചിര്ക്കാം. തൊട്ടു അപ്പുറത്തെ ചെറിയ കാട്ടില്‍ നിന്നും ചുള്ളിക്കൊമ്പുകള്‍ പെറുക്കി നാടന്‍ പാടും പാടി സന്തോഷത്തോടെ നടക്കുന്ന ജിന്‍ ബിന്‍ . അതോടെ ചിതം അവസാനിക്കുന്നു.
ബിന്നും ജിന്നുമായി അഭിനയിച്ച കുട്ടികള്‍ തകര്‍ത്ത് അഭിനയിച്ചു ഈ ചിത്രത്തില്‍. എന്തായാലും ആ കുട്ടികളെ അഭിനയിപ്പിക്കുന്നതില്‍ വിജയിച്ചു എന്ന് തന്നെ പറയാം. ലോകമൊട്ടാകെ പ്രശസ്തി നേടിയ ഈ ചിത്രം, വളരെ അധികം ചലച്ചിത്ര മേളകളില്‍ പ്രദര്‍ശനം ചെയ്യുകയും, വളരെ അധികം പ്രശംസ ലഭിക്കുകയും ചെയ്ത ഒരു ചിത്രം ആണ്. ഏതൊരു സിനിമ പ്രേമിയും ഇഷ്ടപ്പെടുന്ന ഒരു ചിത്രം.
ഈ ചിത്രം യുടുബില്‍ കാണാന്‍ സാധിക്കുന്നതാണ് കാണാന്‍ താല്പര്യം ഉള്ളവര്‍ താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക
http://www.youtube.com/watch?v=UEwLj9TF8ho
ബിന്നും ജിന്നുമായി അഭിനയിച്ച കുട്ടികള്‍ തകര്‍ത്ത് അഭിനയിച്ചു ഈ ചിത്രത്തില്‍. എന്തായാലും ആ കുട്ടികളെ അഭിനയിപ്പിക്കുന്നതില്‍ വിജയിച്ചു എന്ന് തന്നെ പറയാം. ലോകമൊട്ടാകെ പ്രശസ്തി നേടിയ ഈ ചിത്രം, വളരെ അധികം ചലച്ചിത്ര മേളകളില്‍ പ്രദര്‍ശനം ചെയ്യുകയും, വളരെ അധികം പ്രശംസ ലഭിക്കുകയും ചെയ്ത ഒരു ചിത്രം ആണ്. ഏതൊരു സിനിമ പ്രേമിയും ഇഷ്ടപ്പെടുന്ന ഒരു ചിത്രം.
ഈ ചിത്രം യുടുബില്‍ കാണാന്‍ സാധിക്കുന്നതാണ് കാണാന്‍ താല്പര്യം ഉള്ളവര്‍ താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക
http://www.youtube.com/watch?v=UEwLj9TF8ho
~ 3 comments: ~
at: February 4, 2010 at 9:03 PM said...
2 Little Girls, go to stay with their dads sister, Their mum goes off to find ther dad, They then go to live with their Grandparents.
Their mum don’t come back
THATS IT!
What a waste of time this way, NOTHING FREEKIN HAPPENED!!!!
Don’t waste your time guys…
This film could have been really good, it just neded something to actually happen
at: February 5, 2010 at 2:01 AM said...
nice review...
i didnt c the film, but by these words i can feel the emotions that the film transfers......
and i strongly believe that mere happenings is not a film, a good film shocases the emotions rather than happenings....
and if a cinima leaves a little of emotion in the corner of our hear, then i will say that that cinima is a success...
thanking u...
at: February 5, 2010 at 5:48 AM said...
ജിഷ്ണൂ,
ഒത്തിരി ഇഷ്ടായീ..യൂടൂബില്‍ കാണുകയും ചെയ്തു. നന്ദി
~ Post a Comment ~