അടുത്ത മാസം ആദ്യം ഇറങ്ങുന്ന പ്രതീക്ഷയുള്ള ചിത്രങ്ങളില്‍ ഒന്നാണ് ഏപ്രില്‍ ഫൂള്‍.. വര്‍ഷങ്ങള്‍ക്കു ശേഷം ജഗദീഷ് തിരക്കഥ എഴുതിയ ചിത്രം ആണ് ഏപ്രില്‍ ഫൂള്‍. അദ്ദേഹം അതിലെ ഒരു പ്രധാന കഥാ പാത്രം അവ്തരിപ്പിക്കുന്നുമുണ്ട്. വിജി തമ്പി സംവിധാനം ചെയ്യുന്ന ഈ ചിത്രം ദാമോര്‍ സിനിമ റിലീസ് ആണ് തിയേറ്ററില്‍ എത്തിക്കുന്നത്. ജഗദീഷിനു പുറമേ സിദ്ദിക്ക്, മനോജ് കെ ജയന്‍, ബിജു മേനോന്‍, ജഗദി സ്രീകുകാര്‍, കെ പി എ സി ലളിത എന്നിങ്ങളെ ഒരു വന്‍ താര നിര തന്നെ ചിത്രത്തില്‍ ഉണ്ട്. ചിത്രത്തിലൂടെ ബംഗ്ലൂര്‍ മോഡല്‍ ആയ നയന എന്ന പുതുമുഖത്തെ കൂടി മലയാളത്തിനു ലഭിക്കുന്നു.
ചിലവേറിയ പോഷ് ജീവിതത്തിന്റെ തെറ്റുകളും ദോഷങ്ങളും പറയുന്ന ഒരു ചിത്രമാണ് ഇത്. സിദ്ദ്ക്ക് ആണ് ഇതിന്റെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ക്ലുബ് ജീവിതങ്ങള്‍ വളരെ ഇഷ്ടപ്പെടുന്ന ഒരു ബിസിനസ് മുതലാളി ആണ് സിദ്ദിക്ക് അദ്ദേഹത്തിന്റെ ഭാര്യയും കലാകാരിയും മാത്രവുമല്ല ഒരു ഇടത്തരം ജീവിതം ആഗ്രഹിക്കുന്ന കഥാപാത്രത്തെ പുതുമുഖ നായിക നയന അവതരിപ്പിക്കുന്നു. ഇവര്‍ തമ്മില്‍ ഒരു ഘട്ടത്തില്‍ ഉണ്ടാവുന്ന പ്രശനം പരിഹരിക്കാന്‍ വരുന്ന ഉത്തമ സുഹുത്തിന്റെ കഥാപാത്രത്തെ ജഗദീഷ് അവതരിപ്പ്ക്കുന്നു. എന്നാല്‍ ജഗദീഷ് പരിഹാരത്തിനായി ചെയ്യുന്നതില്‍ പലതും കൂടുതല്‍ പ്രസ്നാങ്ങളിലീക്ക് കൊണ്ടെത്തിക്കുന്നു.
ഈ ചിത്രത്തിനു വേണ്ടി ക്യമാറ ചലിപ്പിക്കുന്നത് പ്രശസ്ത ചായാഗ്രാഹകന്‍ സഞ്ജീവ് ശങ്കര്‍ ആണ്. സഞ്ജീവ് ശങ്കറിന്റ ചലനങ്ങക്ക് എഡിറ്റിംഗ് ചെയ്യുന്നത് രാജാ മുഹമ്മദ് ആണ്. ഗിരീഷ് പുത്തഞ്ചേരിയുടെ വരികള്‍ക്ക് എം ജയചന്ദ്രന്‍ ഈണം നല്‍കുന്നു. ചിത്രത്തില്‍ രണ്ടു ഗാനങ്ങള്‍ ആണ് ഉള്ളത്
ചിത്രത്തെ പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ക്കും തുടര്‍ന്നുള്ള വാര്‍ത്തകള്‍ക്കും ചിത്രത്തിന്റെ വെബ്സൈറ്റ് ആയ www.aprilfool.moviebuzz.org യില്‍ പോകേണ്ടതാണ്.
ചിത്രം | ഏപ്രില്‍ ഫൂള്‍ |
സംവിധായകന്‍ | വിജി തമ്പി |
തിരക്കഥ | ജഗദീഷ് |
നിര്‍മാതാവ് | സന്തോഷ് ദാമോദര്‍ |
റിലീസിംഗ് | ദാമോര്‍ സിനിമ റിലീസ് |
ബാനര്‍ | ദാമോര്‍ സിനിമാസ് |
ചായാഗ്രാഹകന്‍ | സഞ്ജീവ് ശങ്കര്‍ |
ചിത്രസംയോജനം | രാജാ മുഹമ്മദ് |
അഭിനീതാക്കള്‍ | സിദ്ദിക്ക്, നയന, ജഗദി ശ്രീകുമാര്‍, ജഗദീഷ്, മനോജ് കെ ജയന്‍, ബിജു മേനോന്‍, കെ പി എ സി ലളിത, മണിയന്‍ പിള്ള രാജു, ഇന്ദ്രന്‍സ്, കാവേരി, |
വരികള്‍ | ഗിരീഷ് പുത്തഞ്ചേരി |
സംഗീതം | എം ജയചന്ദ്രന്‍. |
റിലീസിംഗ് ഡേറ്റ് | ഏപ്രില്‍ ഒന്ന് |
വെബ്സൈറ്റ് |
~ 0 comments: ~
~ Post a Comment ~