Monday, March 15, 2010

cineku ചലച്ചിത്രത്തിന് പുതിയ ഭാഷ!


കഴിഞ്ഞ ദിവസം ക്യാമറാമാന്‍ രാമചന്ദ്രബാബുവുമായി  സംസാരിക്കാന്‍ എനിക്ക് പറ്റി. അദ്ദേഹവുമായി സംസാരിക്കാന്‍ ഞാന്‍ ശ്രമം തുടങ്ങിയത് അദ്ദേഹം സിനെകൂ എന്നാ ഒരു തരാം സിനിമ അഥവാ short film അദ്ദേഹം രൂപം കൊടുത്തു എന്ന് വായിച്ചപ്പോള്‍ മുതലാണ്‌.. ഒരു മിനുട്ടും മൂന്ന് ഷോട്ടും ആണ് സിനെകു വിന്റെ  ദൈര്‍ഖ്യം. കേട്ടിട്ടു വളരെ അധികം സംശയങ്ങള്‍ വന്ന കാരണം ആണ് അദ്ദേഹത്തോട് തന്നെ ചോദിക്കാം എന്ന് കരുതിയത്‌. അദ്ദേഹവുമായി സംസാരിച്ചതില്‍ നിന്ന് എനിക്ക് കിട്ടിയ ചില കാര്യങ്ങള്‍ ആണ് താഴെ കാണുന്നതാണ്
സിനെകു (cineku) എന്നാ ഈ സംരംഭം, ജാപ്പനീസ് കലയായ, ഹൈകു എന്നാ കലാരൂപാത്ത്തില്‍ നിന്നു വന്നത്. ഹൈകു എന്നാല്‍ നാലോ അഞ്ചോ  വരികള്‍ കൊണ്ട് പൂരുത്തിയാവുന്ന ചെറിയ കവിതകള്‍ ആണ്. ഇത്തരം കവിതകള്‍ കുഞ്ഞുണ്ണി കവിതകള്‍ ആയി മലയാളികള്‍ക്ക് പരിചിതമാണ്. ഇതിന്റെ ആശയം സിനിമയിലേക്ക് കടം എടുത്താണ് ഇത് ഉണ്ടാക്കിയത്. ഏതെന്കിലും ഒരു വിഷയം എടുത്തു അത് ഒരു മിനുട്ടില്‍ കവിയാത്ത മൂന്ന് ഷോട്ടില്‍ കവിയാത്തതുമായി ചെയ്യുന്നു.
ഈ ആശയത്തില്‍ അദ്ദേഹം മൂന്ന് നാല് ചിത്രങ്ങള്‍ ചെയ്തിട്ടുണ്ട് എന്ന് മാത്രമല്ല അത് വിദേശത്തും സ്വദേശത്തും നടന്ന പലതരം ചലച്ചിത്ര മേളകളില്‍ കാണിക്കുകയും പലരുടേയും പ്രശംസക്ക് പാത്രമായതുമാണ്. ഈ കഴിഞ്ഞ തിരുവനന്തപുരം അന്താരാഷ്ട്ര മേളയിലും ഇത് പ്രദര്‍ശിപ്പിച്ചിരുന്നു.
ഒരു ചെറിയ ക്യാമറ ഫോണ്‍ കൊണ്ട് പോലും ആര്‍ക്കും നിര്‍മിക്കാം എന്നതാണ് ഇതിന്റെ പ്രത്യേകത. ഉദാഹരണത്തിന് അദ്ദേഹം ചെയ്ത സൃഷ്ടി സ്ഥിതി സംഹാരം എന്നാ സിനെകു തന്നെ എടുക്കാം. ആദ്യ ഷോട്ടില്‍ ഒരു തീപ്പെട്ടി ഉരച്ച് നിലവിളക്ക് കൊളുത്തുന്ന കുട്ടി. രണ്ടാമത്തെ ഷോട്ടില്‍ തീപ്പെട്ടി ഉരച്ച് അടുപ്പ് കത്തിക്കുന്ന വീട്ടമ്മ. മൂനാമാത്തെതും, അവസാനത്തേതുമായ ഷോട്ടില്‍ തീപ്പെട്ടി ഉറച്ചു ഒരു ബോംബ്‌ കത്തിക്കുന്ന ഒരാള്‍.
ഇത്രേം എളുപ്പം അര്തവത്തയ്തുമായ്‌ ചിത്രങ്ങള്‍ ആണ് സിനെകു കൊണ്ട് അദ്ദഹം ആഗ്രഹിക്കുന്നത്. ഈ ചിത്രത്തില്‍ താല്പര്യം കൊണ്ട് ചില അമേരിക്കന്‍ കമ്പനികല്‍ അദ്ദേഹത്തെ സമീപിച്ചിട്ടുണ്ട്. അവിടെ യുള്ള 3G സേവനത്തിലൂടെ ഉള്ള MMS സേവനത്തില്‍ ഇത് ഒരു വലിയ വിപ്ലവം നടത്തും എന്നാണ് കരുതപ്പെടുന്നത്. ഇന്തയില്‍ 3G വരുന്ന സ്ഥിതിക്ക് ഇത് ഇന്തയില്‍ ഇറക്കാന്‍ ഉള്ള തയ്യാറെടുപ്പില്‍ ആണ് ആട്ട് അദ്ദേഹം. ഇതിനായി ഇതിന്റെ പേര് രജിസ്റ്റര്‍ ചെയ്യാന്‍ ഉള്ള തയ്യാറെടുപ്പില്‍ ആണ് അദ്ദേഹം.

കൂടുതല്‍ വിവരങ്ങള്‍ക്ക് അദ്ദേഹത്തിന്റെ സിനെകു വെബ്സൈറ്റ് കാണുക www.cineku.com

~ 1 comments: ~

കൂതറHashimܓ says:
at: March 15, 2010 at 8:38 PM said...

സിനെകൂ വിന് ആസംസകള്‍

~ Post a Comment ~

+

Blogger templates

My title

Popular Posts

Jishnu Vediyoor Photography. Theme images by andynwt. Powered by Blogger.