Tuesday, February 9, 2010

യുഗപുരുഷന്‍


R. സുകുമാരന്റെ പതിനഞ്ചു വര്‍ഷത്തെ വിയര്‍പ്പാണ് യുഗപുരുഷന്‍ എന്ന് എവിടെയോ വായിച്ചു. അദ്ദേഹം പതിനഞ്ചു വര്‍ഷത്തോളം ശ്രീ നാരായണ ഗുരുവിനെ പറ്റി പഠിച്ചു, അദ്ദേഹത്തിന്റെ കാലത്തെ ആചാരങ്ങള്‍, വേഷവിധാനം, സംഭാഷണ രീതി എന്നിവയെ കുറിച്ച് വളരെ പഠനങ്ങള്‍ നടത്തിയത് ശേഷം ആണ് ആര്‍ സുകുമാരന്‍  തിരക്കഥയും സംഭാഷണവും, സംവിധാനവും ചെയ്തത് എന്നും ഞാന്‍ വായിച്ചു. അദ്ദേഹത്തിന്റെ ശ്രമങ്ങള്‍ക്ക്‌ സ്തുതി!

യുഗപുരുഷനില്‍ ശ്രീനാരായണഗുരു ആയി അഭിനയിച്ചത് തലൈവാസന്‍ വിജയ്‌ ആണ്. അദ്ദേഹത്തിന്റെ അഭിനയം എടുത്തു പറയേണ്ടത് തന്നെ ആണ്. അദ്ദേഹം ഞാനായി തന്നെ അഭിയിച്ച്ചു. കൂടാതെ സായി കുമാര്‍, മമ്മൂട്ടി, സിദ്ദിക്ക്, കലാഭവന്‍ മണി, ബാബു ആന്റെണി എന്നിവര്‍. അത്യാവശ്യം മോശം പറയാതെ അഭിനയിച്ചു.ഇവരെ കൂടാതെ കുമാരനാശാന്‍ ആയി അഭിനയിച്ച് സജി വാക്കനാടിന്റെ അഭിനയവും മോശം ഇല്ലാത്തതായിരുന്നു. ബാകിയുല്ലവരവില്‍ സലിംകുമാര്‍, നവ്യാനായര്‍,  ജഗതി ശ്രീകുമാര്‍,  എന്നിവരുടെ അഭിപ്രായം വളരെ സാധാരണം അല്ലെങ്കില്‍ പ്രതീക്ഷിച്ചത്തിനും താഴെ ആയിരുന്നു. ഗാന്ധിജി, ടാഗോര്‍, ചട്ടമ്പി സ്വാമികള്‍ എന്നിവരുടെ രംഗം വളരെ കുറവാണ്. മറ്റൊരുതരത്തില്‍ പറഞ്ഞാല്‍, വളരെയധികം നടീ നടംമാര്‍ വന്നു പോയി, എനാല്‍ അവരെ നന്നായി ഉപയോഗിക്കാന്‍ സംവിധായകനായില്ല.

വളരെ അധികം കഥ/വിവരങ്ങള്‍ (Informations) ആ കുറച്ചുനേരം കൊണ്ട് തരാന്‍ സംവിധായകന്‍ ശ്രമിച്ച്ചതുകൊണ്ടാവാം, ശ്രീനാരായണഗുരു ഒഴികെ ഉള്ള കഥാപാത്രങ്ങള്‍ക്ക് അധികം അഭിനയ മുഹൂര്‍ത്തങ്ങള്‍ നല്കാന്‍ ആയില്ല. ഒരു ഡോകുമെന്ററി പോലെ എടുത്ത ഈ ചിത്രത്തിനു വളരെ അധികം തെറ്റുകളും പറ്റിയിട്ടുണ്ട്. കുറച്ചധികം എന്ന് തന്നെ പറയാം. അതില്‍ പ്രധാനപ്പെട്ടത്, ശ്രീനാരായണഗുരുവിനു പ്രായം കൂടുംതോറും, തന്റെ സഹചാരികള്‍ ക്കും വയസ്സ് കൂടാതിരുന്നത് ആണ്. അത്രയും വലിയ തെറ്റു എങ്ങനെ അദ്ദേഹത്തിനു വന്നു എന്ന് മനസ്സിലായില്ല.
ചിത്രത്തിന്റെ എടുത്തു പറയേണ്ട മറൊരു കാര്യം അതിന്റെ കലാ സംവിധാനം തന്നെ ആണ്. അതില്‍ കാണിച്ചിരുന്ന എല്ലാ അമ്പലങ്ങളും ഒരു സെറ്റ്‌ ആയിരുന്നു എന്നതും, ആ നാട്ടിലെ പഴയ ദൃശ്യങ്ങള്‍ അതുപോലെ സൃഷ്ടികാന്‍ കഴിഞ്ഞതും കലാ സംവിധായകനായ കെ കൃഷ്ണന്‍ കുട്ടിയാണ് . മേക്കപ്പ് പട്ടണം റഷീദ്‌. അദ്ദേഹവും തന്റെ കഴിവ് തെളിയിച്ചു. രാമച്ചന്ദ്രബാബു വിന്റെ ചായാഗ്രഹണം നന്നായി, എന്നാലും മുരുകേഷിന്റെ ഗ്രാഫിക്സ് ചില സ്ഥലങ്ങളില്‍ കുറയ്കാമായിരുന്നു.  കുറവുകള്‍ ഇനിയുമുണ്ട്, എന്നാലും ചിത്രത്തിന്റെ നന്മയും, എടുക്കാന്‍ എടുത്ത ആ ശ്രമവും, എലാം പ്രശംസിക്കേണ്ടാതാണ്.

ഗുരുവിന്റെ ജീവിതം വലുതാണ്‌, ഒരു സാധാരണ മനുഷ്യന്റെ ജീവിതതിനേക്കാള്‍, അത്രയും ജീവിതം ഒരു മൂന്ന് മണിക്കൂര്‍ ചിത്രത്തില്‍ ശ്രമിക്കരുതായിരുന്നു, അദ്ദേഹത്തിന്‍റെ ജീവിതത്തിലെ ഏറ്റവും പ്രശ്ശസ്തമായ ഒന്നോ രണ്ടോ അതിലധികമോ എടുത്തത്‌ അതിനേയും അതിന്റെ അര്‍ത്ഥവും മനസ്സിലാക്കാന്‍ സംവിധായകന്‍ ശ്രമിച്ചിരുന്നെങ്കില്‍ ചിത്രം വളരെ നന്നായേനെ എന്ന് ഞാന്‍ വിശ്വസിക്കുന്നു

ചിത്രത്തിന്റെ മാര്‍ക്ക്‌  5.5/10 (കാണാന്‍ കുഴപ്പമില്ല എന്ന് മാത്രം! )

~ 1 comments: ~

Jain Andrews says:
at: February 9, 2010 at 4:35 PM said...

Thanks for the review Jishnu. This great story of Sree Narayana Guru could have been made properly.

~ Post a Comment ~

+

Blogger templates

My title

Popular Posts

Jishnu Vediyoor Photography. Theme images by andynwt. Powered by Blogger.