Sunday, April 4, 2010
യാത്രയാവുന്നവര്‍
by
Anusree Pilla Photography
മരണം ജീവിതത്തിന്റെ തന്നെ ഭാഗം ആണ്. മരണം ഇല്ലാതെ ജീവിതം പൂര്ണാമാവില്ല. അത്രക്കും അടുത്ത ബന്ധമാണ് മരണവും ജീവിതവും. ഒന്നില്ലാതെ മറ്റൊന്നില്ല. മരിച്ചതിനു ശേഷമാണ് നാം നമ്മെ വിട്ടു പോയവരുടെ വിലയറിയുന്നത്. അത് പോലെ തന്നെ, മരിച്ചവരെ യാത്രയക്കുന്നവരുടെ വിലയും. 2009 ലെ മികച്ച അന്യഭാഷാ ചിത്രത്തിനുള്ള അക്കാദമി അവാര്ഡ്ി (ഓസ്ക്കാര്‍ അവാര്ഡ്ബ) ജാപനീസ് ചിത്രം ആണ് ഒകിരിബിറ്റോ അഥവാ യാത്രയാകുന്നവര്‍ (Departures).യോജിരോ തകിറ്റ (Yojiro Takita) ആണ് ചിത്രത്തിന്റെ സംവിധായകന്‍. ഓസ്കാറിനു പുറമേ, വേറെയും 32 ഓളം അവാര്ഡുYകളും ഈ ചിത്രം വാങ്ങിക്കൂട്ടിയിട്ടുണ്ട്.
ദയ്ഗോ കോബിയഷി (Daigo Kobayashi) ഒരു ഓര്ക്സ്ട്ര യിലെ സെല്ലോ വായിക്കാ ആളാണ്. ഒര്കസ്ട്ര കേള്വിവക്കാരുടെ കുറവ് മൂലം ആ ഒര്കസ്ട്ര പിരിച്ചു വിടുന്നു. ജോലി പോയതിനു ശേഷം ദയ്ഗോ തന്റെ സെല്ലോ വില്ക്കു്കയും ഭാര്യയോടൊപ്പം താന്‍ ജനിച്ചു വളര്ന്നത നാടായ സക്കാത്ത യിലേക്ക് മാറുന്നു. അവിടെ വെച്ച് പത്രത്തില്‍ കണ്ട ഒരു വാര്ത്ത അനുസരിച്ച് എന്‍ കെ ഏജന്സിണ യില്‍ എത്തുന്നു. ടുറിസം ആണ് ആണ് എന്ന് കരുതി എത്തിയ ദയ്ഗോ പിന്നീടാണ് അറിയുന്നത് മരണാന്തര കര്മനങ്ങള്‍ ചെയ്യുന്ന ഒരു ഏജന്സിത ആണ് അത് എന്ന്. ആദ്യമൊക്കെ ആ ജോലി ബുദ്ധിമുട്ടായി എങ്കിലും പിന്നീട് ആ ജോലിയുടെ മഹത്യം അവന്‍ മനസിലാക്കുന്നു.
സമൂഹത്തില്‍ താന്‍ ചെയ്യുന്ന ജോലിക്കോ ജോലി ചെയ്യുന്ന ആളുകള്ക്കോ പലരും വിലകൊടുക്കുന്നില്ല എന്ന് ദൈഗോ മനസിലാക്കുന്നു എന്നാലും അവനു ആ ജോലി കളയാന്‍ വയ്യ. തന്റെ ജോലിക്കിടെ താന്‍ ഒരു മൃതശരീരം ആയി അഭിനയിച്ച വിഡിയോ ഭാര്യ കാണുകയും ആ ജോലി കളയാന്‍ അവനെ നിര്ബലന്ധിക്കുകയും ചെയ്യുന്നു. എന്നാല്‍ ദൈഗോ അതിനു വിസമ്മതിക്കുന്നു. ഒപ്പം ഭാര്യം പിണങ്ങി പോകുകയും ചെയ്യുന്നു.
മരിച്ചവരെ കുളിപ്പിച്ച് വസ്ത്രം മാറ്റി അത്യാവശ്യം മേക്ക് അപ്പ് ചെയ്തു പഴയത് പോലെ ആക്കുന്ന ആ ജോലി ദൈടോയും അവന്റെ ബോസും കോടി ചെയ്തുകൊണ്ടേ ഇരുന്നു. മരണശേഷം തണുത്ത് ചലനമറ്റ് മരവിച്ച് കിടക്കുന്ന ആ ശരീരങ്ങളെ ജീവസ്സുറ്റതാക്കുന്ന ആ ജോലിയുടെ മഹത്യം ഓരോ തവണ ചെയ്യുമ്പോളും കൂടി വരുന്നടായ് അവനു തോനിട്ടുണ്ടാവും അതായിരിക്കാം ദൈടോ ആ ജോലി നിര്ത്തി യില്ല. അതിനിടെ തന്നെ വിട്ടു പോയ ഭാര്യ തിരിച്ചു വരുന്നു. അവള്‍ ഗര്ഭികണിയാണ്. അവര്ക്ക് ജനിക്കാന്‍ പോകുന്ന കുട്ടിയെ ഓര്ത്തെ ങ്കിലും ആ ജോലി ഉപേക്ഷിക്കാന്‍ പറഞ്ഞു കൊണ്ടിടിക്കുമ്പോള്‍ ആണ് ഒരു ഫോണ്‍ കാള്‍ വരുന്നത്. തന്റെ പ്രിയ്യപ്പെട്ട ആ കൂട്ടുകാരന്റെ അമ്മ മരിച്ചു. ഭാര്യയുടെ ഒപ്പം അവന്‍ പോകുന്നു. അവിടെ വെച്ച് ആ ശരീടത്തെ കൂടി യാത്രയാക്കാന്‍ സഹായിക്കുന്നു. അപ്പോളാണ് ആ ജോലിയുടെ മഹത്യം ഭാര്യയം സുഹുത്തും അറിയുന്നത്.
തന്നെയും തന്റെ അമ്മയേയും ചെറുപ്പത്തിലെ ഉപേക്ഷിച്ച് പോയ അച്ചന്റെ ഒര്കള്‍ പലപ്പോളും വനെ വേട്ടയാടാറുണ്ടായിരുന്നു. എന്നാല്‍ എത്ര ശ്രമിച്ചിട്ടും ആ മുഖം അവനു ഓര്മ വരുന്നതേ ഇല്ല. പെട്ടന്നാണ് തന്റെ അച്ഛന്‍ മരിച്ചു ശരീരം എത്രയും പെട്ടന്ന് കൈമാറണം എന്ന് പറഞ്ഞ് അവന് കത്ത് വരുന്നത്. ആദ്യം പോകാന്‍ മടിച്ച്ചെകിലും പിന്നീട് അവന്‍ പോകുന്നു. തന്റെ അച്ഛന്റെ മരവിച്ച ശരീരം എത്ര കണ്ടിട്ടും അവന് ഓര്മ്മാ വരുന്നില്ല. ശരീരം കൊണ്ടുപോകാന്‍ വന്നവര്‍ ആ ശരീരത്തെ ഒട്ടും വില കൊടുക്കുന്നില്ല എന്ന് കണ്ട അവന്‍ സ്വന്തം അച്ഛന്റെ ശരീരം അടക്കം ചെയ്യാന്‍ വേണ്ടി തയ്യാറാവുന്നു. ശരീരം കുളിപ്പിച്ച് ഷേവ് ചെയ് കഴിഞ്ഞപ്പോള്‍ വര്ഷ ങ്ങള്‍ പലതും പുറകോട്ട് പോയതുപോലെ അവന് തോനി. തന്റെ ആ മറന്നുപോയ ആ അച്ചന്‍ തന്നെ ആണ്‍ തന്റെ മുന്നില്‍ എന്ന് അവന്‍ പറയുന്നു.
ഇതോടെ സിനിമ അവസാനിക്കുന്നു. ഏതൊരു ജോലി ആയാലും, അതിനു വളരെ അധികം പ്രത്യേതത ഉണ്ട് എന്ന് പറയുന്നു. ചിത്രം സാമ്പത്തികമായും ജപ്പാനില്‍ വിജയമായിരുന്നു.
ഈ ചിത്രം യുട്യൂബ് ലൂടെ കാണാന്‍ ആഗ്രഹിക്കുന്നവര്‍ താഴെ കാണുന്ന ലിങ്ക് നോക്കുക. 14 ഭാഗങ്ങള്‍ ആയി ചിത്രം കാണാവുന്നതാണ്.
http://www.youtube.com/watch?v=buqv4EX04go&feature=related
~ 0 comments: ~
~ Post a Comment ~