Wednesday, February 3, 2010

ഇന്ത്യന്‍ സിനിമയില്‍ ഒരു പുതിയ കുതിച്ചു ചാട്ടം!


ആദ്യമായി ഇന്ത്യയില്‍ ഒരു ചിത്രം യു ടുബില്‍ റിലീസ് ചെയുന്നു. ബോയ്സ് എന്നാ ചിത്രത്തിലൂടെ മലയാളികള്‍ക്ക്‌ പരിചിതനായ സിദ്ധാര്‍ത് നാരായന്‍ നായകനാകുന്ന സ്തൃകേര്‍ ആണ് ഇങ്ങനെ റിലീസ് ആവുന്നത്. നാളെ (ഫെബ്രുവരി 5) നു ആണ് ഇത് യുടുബില്‍ റിലീസ് ആവുന്നത്. എന്നാല്‍ ഇന്ത്യ, പാക്കിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ ഇത് കാണാന്‍ കഴിയില്ല മാത്രവുമല്ല USA യില്‍ ഉള്ളവര്‍ക്ക് കാണാന്‍ $5 കൊടുക്കേണ്ടി വരും. മറ്റ് രാജ്യങ്ങളില്‍ സൌജന്യമായി കാണാന്‍ കഴിയും.

അന്താരാഷ്‌ട്ര തലത്തില്‍ റിലീസ്‌ ചെയ്യാന്‍ ആരും തയ്യാറാവാതെ വന്നപ്പോള്‍ കുറഞ്ഞ ബുദ്ജെടില്‍ എടുത്ത ഈ സിനിമ ഇങ്ങനെ ഒരു തീരുമാനം എടുത്തു എന്നത് ഒരു വലിയ മാറ്റത്തിന്റെ മുന്നോടി ആണ് എന്ന് തോനുന്നു. കാരണം റിലീസ് ചെയ്ത് 12 ആഴ്ചക്ക് ശേഷം അമീര്‍ഖാന്‍ ചിത്രവും യുടുബില്‍ വരും എന്ന് ആ ചിട്രതിട്നെ നിര്‍മാതാക്കള്‍ പറഞ്ഞിരുന്നു 

അതിനു മുന്നോടി ആയി അവര്‍ ചിത്രത്തിന്റെ ടിക്കറ്റ്‌ വില 35% ഉയര്‍ത്തിയിരുന്നു. ചിത്രം ഒരു ചെറിയ തുകക്ക്‌ യുട്യൂബില്‍ നിന്ന് ഡൌണ്‍ലോഡ് ചെയ്യാനും കഴിയും.. പൈറസി ഉയര്‍ത്തുന്ന വെല്ലുവിളികക്ക് ഇത് അന്ത്യം കുറിച്ചേയ്കാം. 


സ്ട്രയിക്കാര്‍ കാണാന്‍ ഉള്ള യുടുബ്‌ ലിങ്ക ഇതാ www.youtube.com/studio18

~ 0 comments: ~

~ Post a Comment ~

+

Blogger templates

My title

Popular Posts

Jishnu Vediyoor Photography. Theme images by andynwt. Powered by Blogger.