എസ എന്‍ സ്വാമി തിരകഥ എഴുതി എന്‍ ആര്‍ സഞ്ജീവ് സംവിധാനം ചെയ്യുന്ന ചിത്രം ആണ് ജനകന്‍. മോഹന്‍ ലാല്‍, സുരേഷ് ഗോപി, ബിജു മേനോന്‍, ഹരിശ്രീ അശോകന്‍, കാവേരി, ജ്യോതിര്‍മയി എന്നിവര്‍ അഭിനയിക്കുന്ന ചിത്രം. ഒരു ഫാമിലി ത്രില്ലെര്‍ ആണ്. സുരേഷ് ഗോപി മോഹന്‍ ലാല്‍ കൂട്ട് കേട്ട് ഇതിനു മുന്‍പ് ട്വന്റി ട്വന്റി, പകല്‍ നക്ഷത്രങ്ങള്‍ എന്ന്നെ ചിത്രങ്ങളില്‍ ഉണ്ടായിരുന്നു എങ്കിലും രണ്ടുപേരും വളരെ പ്രധാനമായ കഥാപാത്രം അവതരിപ്പിക്കുന്നത് 16 വര്‍ഷത്തിനു ശേഷം ഇതാദ്യമായാണ്.
വിശ്വം എന്നാ കഥാപാത്രത്തെ ആണ് സുരേഷ് gopi അവതരിപ്പിക്കുന്നത്. തന്റെ മകളുടെ കൊലപാതകം ആരോപിക്കപ്പെടുന്ന ഒരു അച്ഛന്റെ വേഷം ആണ് സുരേഷ് ഗോപി അവതരിപ്പിക്കുന്നത്. കുറ്റം ആരോപിക്കപ്പെട്ട സുരേഷ് ഗോപി, ബിജു മേനോന്‍ ഹരിശ്രീ അശോകന്‍ എന്നവരെ സഹായിക്കുന്ന വക്കീലിന്റെ വേഷം ആണ് മോഹന്‍ ലാല്‍.
ചിത്രത്തിന്റെ ചായാഗ്രഹണം സഞ്ജീവ് ശങ്കര്‍ ആണ്. ഗിരീഷ് പുത്തന്‍ചേരിയുടെ വരികള്‍ക്ക് എം ജയചന്ദ്രന്‍ സംഗീതം നല്‍ക്കുന്നു. ലൈന്‍ ഓഫ് കലോര്സ്ന്റെ ബാനെരില്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. മാക്സ് ലാബ് ആണ് ചിത്രം തിയേറ്റര്‍കളില്‍ എത്തിക്കുന്നത്. ഏപ്രില്‍ ആദ്യവാരം ചിത്രം തിയേറ്റര്‍ കളില്‍ എത്തുന്നു.
http://janakan.moviebuzz.org/
Thursday, March 4, 2010
by
Anusree Pilla Photography
~ 0 comments: ~
~ Post a Comment ~