വേറെ എന്ത് പറയാനും വേട്ടൈക്കാരന്‍ എന്നാല്‍ വിജയുടെ ഒരു പക്കാ എന്റര്‍ടെയിനര്‍ എന്നല്ലാതെ വേറെ ഒന്നും പറയാന്‍ ഇല്ല. കാരണം അതില്‍ വേറെ ഒന്നും തന്നെ ഇല്ല എന്നത് തന്നെ.
കഥയെ പറ്റി ചുരുക്കി പറയാം. ഒരു വീരനായ പോലീസ് ഉദ്യോഗസ്ഥന് ദൈവത്തെ പോലെ കണ്ട് അതുപോലെ ഒരു പോലീസ് ഉദ്യോഗസ്ഥന് ആവാന്‍ ആഗ്രഹിക്കുന്ന ഒരു യുവാവ് അതാണ് നമ്മുടെ വിജയ്. അയാളുടെ വാക്കുകള്‍ വേദവായ്ക്യം ആയി കണക്കാക്കി തന്നാല്‍ നാട് നന്നാക്കുന്ന ഒരു യുവായ് ആയി ആ റോള്‍ പഴയ ആ തമിള്‍ സിനിമകളെ ഒന്നുകൂടെ ഓര്‍മിപ്പിച്ചു. അതായത് ആ റോളിന് വല്യ പുതുമയൊന്നും ഇല്ല എന്ന് അര്‍ഥം! അങ്ങിനെ അയാള്‍ നഗരത്തിലെ ഒരു കോളേജില്‍ പഠിക്കാന്‍ എത്തുന്നു. അവിടെ വെച്ചു ഒരു ഗുണ്ടാ തലവനുമായി നടക്കുന്ന യുദ്ധം ആണ് കഥയ്ക്ക് ആധാരം.
പഴയത് പോലെ വിജയ് ഇടിക്കുമ്പോ ആളുകള്‍ പരക്കുകയും പൊടി പരക്കുകയും ചെയ്യുന്നുണ്ട്! അതിനെന്തായാലും ഒട്ടും കുറവില്ല. പിന്നെ നായിക. അനുഷ്ക എന്നാ തെലുഗു നായിക ആണ് വിജയുടെ പെയര്‍. പാവം രണ്ടു ഐറ്റം ഡാന്‍സ് പോലെ ഉള്ള പാട്ട് അക്കത്തെ അഭിനയിപ്പിച്ചു കാണിക്കാന്‍ പറ്റുന്ന റോള്‍ ഒന്നും അതില്‍ അനുഷ്കക്ക് ഇല്ല.
പിന്നെ എനിക്ക് എന്ത് ഇഷ്ടപ്പെട്ടു എന്ന് ചോദിച്ചാല്‍, ക്യാമറ. അതെ നല്ല ക്യാമറ ആയിരുന്നു. വിഷ്വല്‍സ് വളരെ നന്നായിരുന്നു.വിഷ്വല്‍സ് ന്റെ പ്രത്യേകത ആയിരിക്കണം സിനിമ കണ്ടിരുന്ന നേരം അധികം ഒന്നും ബോര് അടിച്ചില്ല. പക്ഷേ വിജയുടെ ഇടി കുറച്ചു നേരം കഴിഞ്ഞപ്പോലെക്കും ബോറിംഗ് ആയി തോനി. അല്പം കൂടി പ്പോയി.
എന്തൊക്കെ ആയാലും വിജയുടെ കുരുവി പോലെ അല്ല എന്ന് തോനി. പക്ഷേ ഒരു ഫുള്‍ കണ്ടിരിക്കാന്‍ പറ്റിയ സിനിമ അല്ല. കലാമുല്യം പോലെ ബോക്സ് ഓഫീസിലും ഒരു തകര്‍പ്പന്‍ കളക്ഷന്‍ ഉണ്ടാക്കാന്‍ ഇതിനുകഴിയും എന്ന് എനിക്ക് ഒട്ടും തന്നെ തോനുന്നില്ല്ല്ല.എന്തായാലും ഒട്ടും പ്രതീക്ഷ ഇല്ലാതെ പോയതുകൊണ്ടാവാം എനിക്ക് വല്യ ദോഷം തോനിയില്ല. എന്നാലും പത്തില്‍ എത്ര മാര്‍ക്ക് എന്ന് ചോദിച്ചാല്‍ ജയിക്കാന്‍ ഉള്ളത് ഞാന്‍ കൊടുക്കും അതായതു മൂനര ൩൦
Friday, December 18, 2009
വേട്ടൈക്കാരന്‍
by
Anusree Pilla Photography
~ 2 comments: ~
at: December 26, 2009 at 9:39 AM said...
ennalum thankal aa padam kaananayi thiranjeduthu ennathanu pradhanam :)
at: December 27, 2009 at 9:27 AM said...
അങ്ങനെ ഒന്നും ഇല്ല കൂടുകാരാ. ഞാന്‍ ആദ്യമായി തിയേറ്ററില്‍ പോയി കാണുന്ന തമിള്‍ സിനിമ ആണ് ഈ വേട്ടക്കാരന്. സത്യത്തില്‍ വേറെ സിനിമ വല്ലതും കാണാം എന്ന് കരുതി പോയതാണ്. പെട്ട് പോയി. ഒന്നല്ല രണ്ടു തവണ.
~ Post a Comment ~