Saturday, December 26, 2009

മാന്‍ ഫ്രം ദി ഏറത്ത് ( The Man From The Earth)






നല്ല സിനിമ കാണാന്‍ എനിക്ക് വളരെ താല്‍പര്യം ഉള്ളതാണ്. ആ താല്‍പര്യം ആണ് എന്നെ സിഡി, ടെലിവിഷന്‍ ചാനല്‍, എന്നീ മാധ്യമങ്ങളുമായി അടിപ്പിച്ചതും. നല്ല സിനിമ ആണ് എന്ന് കരുതി കണ്ട

പലതും വളരെ തരാം താഴ്നതോ അല്ലെങ്കില്‍ പ്രതീക്ഷക്കൊത്ത് ഉയരാത്തതോ ആയിരുന്നു.അങ്ങനെ നല്ല സിനിമ എന്നാ ആ ആഗ്രഹം മാറി കച്ചവട സിനിമ എന്ന ചിന്തയില്‍ ഇരിക്കുന്ന സമയത്താണ്

അപ്രതീക്ഷിതമായി ഞാന്‍ ആ സിനിമ കണ്ടത് ജെറോം ബിക്സ്ബി എഴുതി റിച്ചാര്‍ഡ്‌ സ്ചെങ്ക്മാന്‍ സംവിധാനം ചെയ്ത ദി മാന്‍ ഫ്രം ദി ഏറത്ത് എന്നാ സയന്‍സ് ഫിക്ഷന്‍ സിനിമ. എന്നെ സംബന്ധിച്ച്

അത് ഇപ്പോളും എപ്പോളും ഒരു സാധാരണ സിനിമ അല്ല. എന്റെ സിനിമ മോഹങ്ങള്‍ക്ക് വീണ്ടും ഉണര്‍വ്‌ നല്‍കിയ സിനിമ.

ജോണ്‍ ഓള്‍ഡ്‌മാന്‍ എന്ന ഒരു അദ്ധ്യാപകന്റെ കഥ ആണ് ഈ സിനിമ. അദ്ദേഹം പറയുന്നത് അദ്ദേഹം 14,000 വര്ഷം പ്രായമായ ഒരു ക്രോമാഗ്നന്‍ അഥവാ ഗുഹാമാനുഷ്യന്‍ ആണ് എന്നാണ്.

അദ്ദേഹത്തിന് അദ്ദേഹത്തിന്റെ സുഹൃത്തുക്കളായ സഹപ്രവര്‍ത്തകര്‍ നല്‍ക്കുന്ന ഒരു വിടപറയല്‍ ചടങ്ങിലാണ് ജോണ്‍ ഈ കാര്യം പറയുന്നത്. ജോണും തന്റെ സുഹൃത്തുക്കളും തമ്മില്‍ നടക്കുന്ന

സംവാദത്തിലൂടെ ആണ് കഥ പോകുന്നത്.


ജോണ്‍ ഓള്‍ഡ്‌മാന്‍ (ഡേവിഡ്‌ ലീ സ്മിത്ത്‌) തന്റെ പുതിയ വീട്ടിലേക്ക് മാറുന്നതിനുവേണ്ടി തന്റെ ട്രക്കില്‍ സാധനങ്ങള്‍ നിരക്കുന്നതോടെ സിനിമ ആരംഭിക്കുന്നു. പെട്ടന്നാണ് തന്റെ സഹപ്രവര്‍ത്തകരായ

ബയോലജിസ്റ്റ്‌ ഹാരി (ജോണ്‍ ബില്ലിംഗ്സ്ലേ), ക്രിസ്ത്യാനിടിയില്‍ അടിയുറച്ച് വിശ്വസിക്കുന്ന ഇടിത് (എല്ലെന്‍ ക്രാവ്ഫോര്ദ്) അന്ത്രോപോലോഗിസ്റ്റ്‌ ഡാന്‍ (ടോണി ടോട് ) ജോണിന്റെ വളരെ ആരാധകനായ

സാന്‍ഡി (അന്നിക പീറെര്സോന്‍ ) എന്നിവര്‍ ജോണിന് ഒരു പാര്‍ട്ടി കൊടുക്കുന്നു. എന്തിനാണ് നാടുവിടുന്നത് എന്ന കാര്യം പറയാന്‍ അവര്‍ ജോണിനെ നിര്‍ബന്ധിതനാക്കുന്നു.വളരെ മടിച്ചിട്ടാനെങ്കിലും ജോണ്‍

അവരോടു താന്‍ ഒരു 14,000 വര്ഷം പ്രായമായ ഗുഹാമാനുഷ്യന്‍ ആണ് എന്ന കാര്യം പറയുന്നു. ഇത് വിശ്വസിക്കാന്‍ വിസമ്മതിക്കുന്ന കൂട്ടുകാരോട് താന്‍ ഒരിക്കല്‍ 2000 വര്ഷം സുമേരിയന്‍

ആയിരുന്നു എന്നും പിന്നിട് ഹമ്മുരബി യില്‍ ബാബിലോണിയന്‍ ആയിരുന്നു എന്നും അവസാനം ഗൌതം ബുദ്ധന്റെ അടുത്ത അനുയായി ആയിരുന്നു എന്നും പറയുന്നു.

ചര്‍ച്ച നീണ്ട് അവസാനം ജോണിന്റെ ആരോഗ്യകരമായ കാര്യങ്ങളിലേക്കും അവസം മരണം എന്ന വിഷയത്തിലേക്കും എത്തി ചേരുന്നു. താന്‍ ഒരു പ്രത്യേക മതത്തിലോ ദൈവത്തിലോ വിശ്വസിക്കുന്നില്ല

എന്നും ജോണ്‍ പറയുന്നു. അവസാനം ജോണ്‍ താന്‍ ജീസസ്‌ ആണ് എന്ന് വരെ പറയുന്നു. അത് സുഹൃത്തുക്കളെ വളരെ അധികം ദേഷ്യം വരുത്തുന്നു. ജോണ്‍ ഏതെന്കിലും മയക്കുമരുന്നോ അല്ലെങ്കില്‍

മനസ്സികമായി എന്തെങ്കിലും കുഴപ്പമോ ഉണ്ടാകും എന്ന് വരെ സുഹൃത്തുക്കള്‍ പറയുന്നു.

ജോണിന്റെ ഈ വെളിപ്പെടുത്തല്‍ തന്റെ കൂട്ടുകാര്‍ക്കിടയില്‍ വളരെ അധികം ധെശ്യത്തിലാക്കുന്നു. ജോനിനോട് ഈ കെട്ടുകഥ അവസാനിപ്പിക്കാന്‍ അവര്‍ നിര്‍ബന്ധിക്കുന്നു. ജോണ്‍ അപ്പോള്‍ തന്നെ അവരോട്

മാപ്പുപറയുകയും താന്‍ ഇത് വരെ പറഞ്ഞതെല്ലാം ഒരു കെട്ടുകഥ ആണ് എന്നും പറയുന്നു. അവസാനം ജോണിന്റെ സുഹൃത്തുക്കള്‍ പോയതിന് ശേഷം ഡോക്ടര്‍ ഗൃബെര്‍ ജോണ്‍ സാന്‍ഡിയോട്‌ പറയുന്നത്

ഒളിഞ്ഞു കേള്‍ക്കുന്നു. ഏകദേശം 60 വര്‍ഷങ്ങാള്‍ക്ക് മുന്‍പ് അദ്ദേഹം കുടുംബത്തെ ഉപേക്ഷിച്ച ഒരു ഹാര്‍ഡ്‌വാര്‍ഡ്‌ സര്വകലാസലയിലെ അദ്ധ്യാപകന്‍ ആയിരുന്നു എന്നതായിരുന്നു. അത് തന്റെ അച്ചന്‍

ആയിരുന്നു എന്ന് മനസ്സിലാക്കിയ ഡോക്ടര്‍ ഗുര്ബെര്‍ നു ഹൃദയസ്തംബനം ഉണ്ടാവുന്നു.

അവസാനം ഒറ്റയ്ക്ക് യാത്രയാവുക എന്ന തീരുമാനം മാറി തന്റെ ബാക്കി ജിവിതം സാന്‍ഡിക്കൊപ്പം ജീവിക്കാന്‍ തീരുമാനിച്ചു ജോണ്‍ സാന്‍ഡിക്കൊപ്പം യാത്രയാകുന്നിടത്ത് കഥ അവസാനിക്കുന്നു.



ഏപ്രില്‍ 1998 ല്‍ തന്റെ മരണക്കിടക്കയില്‍ കിടന്നുകൊണ്ടാണ് ജെറോം ദിക്സ്ബി ഈ തിരക്കഥ എഴുതിയത്. അദ്ദേശം അത് തന്റെ മകനും തിരകഥാകൃത്തുമായ എമെര്സോന്‍ ബിക്സ്ബിക്ക് ഇത്

കൊടുത്തു. ജെറോബിക്സ്ബിയുടെ മരണശേഷം മകന്‍ റിച്ചാര്‍ഡ്‌ സ്ചെങ്ക്മാന്‍ന് അത് സംവിധാനം ചെയ്യാന്‍ കൊടുക്കുകയും ചെയ്തു.

ഈ സിനിമ വളരെ അധികം സ്ഥലങ്ങളില്‍ കാണിക്കുകയും വളരെ അധികം സമ്മാനങ്ങള്‍ നേടുകയും ചെയ്തിട്ടുണ്ട്. ചിലത് താഴെ കൊടുത്ത്തിരിക്കുന്നടാണ്

    * 2007 – WINNER – 1st place – Best Screenplay - Rhode Island International Film Festival
    * 2007 – WINNER – Grand Prize - Best Screenplay - Rhode Island International Film Festival
    * 2008 – WINNER – Best Film – Montevideo Fantastic Film Festival of Uruguay
    * 2008 – WINNER – Audience Choice Award Montevideo Fantastic Film Festival of Urugua
    * 2008 – WINNER – Best Director - Fantaspoa – International Fantastic Film Festival of Porto Alegre, Brazil
    * 2008 – WINNER – 2ND place – Best Screenplay - Rio de Janeiro International Fantastic Film Festival (RioFan)
    * 2008 – WINNER – Audience Award: Best Screenplay Film – Fixion-Sars Horror & Fantastic Film Festival of Santiago, Chile
    * 2008 – WINNER – Jury Award: Best Screenplay – Fixion-Sars Horror & Fantastic Film Festival of Santiago, Chile
    * 2008 – WINNER – Best SCI-FI Screenplay - International Horror & Sci-Fi Film Festival, Phoenix, AZ
    * 2008 – WINNER – Best Screenplay - Buenos Aires Rojo Sangre – Int'l Independent Horror, Fantasy & Bizarre, Argentina
    * 2007 - Official Selection - Another Hole in the Head SF IndieFest
    * 2007 – Official Selection – San Diego ComicCon International Film Festival
    * 2008 – Official Selection – Amsterdam Fantastic Film Festival
    * 2008 – Official Selection (Opening Night Screenplay) – Down Beach Film Festival, Atlantic City, NJ
    * 2008 – Official Selection – Otrocine Fantastic Film Festival of Bogota
    * 2008 – Official Selection – FilmColumbia – Festival of Film in Chatham, NY
    * 2008 – Official Selection - Festival de Cine Fantástico (Fantastic Film Festival of Malaga) (FANCINE)
    * 2008 – Official Selection - Festival Cinema de Salvador
    * 2008 – Official Selection - Mostra Curta Fantástico of São Paulo, Brazil
    * 2007 - Saturn Award nominee - Best DVD Release - The Man From Earth[5]
    * 2008 – WINNER – DVD Critics Award – Best Non-Theatrical Movie

~ 2 comments: ~

റോഷ്|RosH says:
at: December 30, 2009 at 8:43 AM said...

സിനിമ കയിലുണ്ട്.. ഇതുവരെ കാണാന്‍ പറ്റിയില്ല... ഉടനെ കാണാം...

Anusree Pilla Photography says:
at: January 1, 2010 at 1:08 AM said...

കണ്ടിട്ട് ഇഷ്ടമായെങ്കില്‍ പറയുക എന്താണ് ഇഷ്ടമാവാന്‍ കാരണം എന്ന്. മാത്രവുമല്ല ഇഷ്ടമായെങ്കില്‍ ഈ ബ്ലോഗിനെ പ്രൊമോട്ട് ചെയ്യണം

~ Post a Comment ~

+

Blogger templates

My title

Popular Posts

Jishnu Vediyoor Photography. Theme images by andynwt. Powered by Blogger.