ഒരു ഇടവേളക്ക് ശേഷം മോഹന്‍ലാലും സുരേഷ് ഗോപിയും വളരെ പ്രധാനപ്പെട്ട വേഷങ്ങളില്‍ അഭിനയിക്കുന്ന ചിത്രം ആണ് ജനകന്‍. ജനകനിലൂടെ മലയാളത്തിനു പുതിയ ഒരു സംവിധായകനെ കൂടെ ലഭിക്കുന്നു – എന്‍ ആര്‍ സജീവ് . ആദ്യത്തെ സംവിധാന സംരംഭം ആണെങ്കിലും അദ്ദേഹം മലയാള സിനിമയില്‍ ആദ്യമായിട്ടല്ല. ഇതിനു മുന്‍പും വളരെ അധികം സിനിമകളില്‍ സംവിധാന സഹായി ആയിട്ടുണ്ട് അദ്ദേഹം. ജനകന്റെ തിരക്കഥ എഴുതിയത് മലയാളികള്‍ക്ക് സുപരിതിതനായ എസ എന്‍ സ്വാമി യാണ്.
ഇതിനു മുന്‍പ് ട്വെന്റി ട്വന്റി, പകല്‍ നക്ഷത്രങ്ങള്‍ എന്നീ ചിത്രങ്ങളില്‍ മോഹന്‍ലാല്‍ സുരേഷ് ഗോപി എന്നിവര്‍ ഒന്നുച്ച് അഭിനയിച്ചിട്ടുണ്ട് എങ്കിലും അതിനെക്കാളും പ്രാധാന്യവും അഭിനയ രംഗങ്ങളും ഉള്ള ചിത്രമാണ് ജനകന്‍. മോഹന്‍ലാല്‍ സുരേഷ് ഗോപി എന്നിവരെ കൂടാതെ ബിജു മേനോന്‍, ഹരിശ്രീ ശോകാന്‍, കാവേരി, ജ്യോതിര്‍മയി എന്നിവരും ഇതില്‍ അഭിനയിക്കുന്നു. സുരേഷ്ഗോപി വിശ്വനാഥന്‍ എന്നാ കഥാപാത്രത്തെ അഭിനയിക്കുന്നു. വിശ്വനാഥന്റെ ഭാര്യയുടെ കഥാപാത്രത്തെ കാവേരിയും മകളുടെ കഥാപാത്രത്തെ പ്രിയ ലാലും അഭിനയിക്കുന്നു. ഒരു ഘട്ടത്തില്‍ സ്വന്തം മകളെ കൊന്ന കുറ്റം സുരേഷ് ഗോപിയുടെ മേല്‍ ആരോപിക്കപ്പെടുന്നു. ഒപ്പം ബിജു മേനോന്‍, ഹരിശ്രീ അശോകന്‍ എന്നിവരുടെ മേലെയും കുറ്റം ആരോപിക്കപ്പെടുന്നു. സുരേഷ് ഗോപിയെ സഹായിക്കാന്‍ വരുന്ന വക്കീലിന്റെ കഥാപാത്രത്തെയാണ് മോഹന്‍ ല്ലാല്‍ അവതരിപ്പിക്കുന്നത്.
തമിഴ് നടന്‍ സമ്പത്ത് ഇതില്‍ വില്ലന്റെ വേഷം ചെയ്യുന്നു.സഞ്ജീവ് ശകര്‍ ആണ് ചിത്രത്തിന്റെ ചായാഗ്രാഹകന്‍. എഡിറ്റിംഗ് ബി മുരളി. ഗിരീഷ് പുത്തഞ്ചേരി യുടെ വരികള്‍ക്ക് എം ജയചന്ദ്രന്‍ ഈണം പകര്‍ന്നിരിക്കുന്നു. ലൈറ്റ് ഓഫ് കലോര്സ് ന്റെ ബാനറില്‍ അരുണ്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. മോഹന്‍ ലാലിന്റെ തന്നെ കമ്പനി ആയ മാക്സ് ലാബ് ചിത്രം തിയേറ്ററില്‍ എത്തിക്കും.
ഈ ചിത്രം തമിഴിലേക്ക് റീമേയ്ക് ചെയ്യുന്നു. ലൈറ്റ് ഓഫ് കലോര്സ് തന്നെ ആണ് ചിത്രം നിര്‍മിക്കുന്നത്. കമലാഹാസന്‍ പാര്‍ഥിപന്‍ എന്നവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.
ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍, ഗാനങ്ങള്‍, trailer, walpapper, pictures എന്നിവയ്ക്ക് ചിത്രത്തിന്റെ ഒഫീഷ്യല്‍ വെബ്സൈറ്റ് ആയ www.janakan.moviebuzz.org സന്ദശിക്കുക്ക
ചിത്രം | ജനകന്‍ |
സംവിധാനം | എന്‍ ആര്‍ സഞ്ജീവ് |
തിരകഥ | എസ എന്‍ സ്വാമി |
നിര്‍മാണം | അരുണ്‍ |
ബാനര്‍ | ലൈന്‍ ഓഫ് കളേര്‍സ് |
ചായാഗ്രഹണം | സഞ്ജീവ് ശങ്കര്‍ |
എഡിറ്റിംഗ് | ബി മുരളി |
സംഗീതം | എം ജയചന്ദ്രന്‍ |
വരികള്‍ | ഗിരീഷ് പുത്തഞ്ചേരി |
അഭിനയിക്കുന്നവര്‍ | മോഹന്‍ലാല്‍, സുരേഷ് ഗോപി, ബിജു മേനോന്‍, ഹരിശ്രീ അശോകന്‍, കാവേരി, ജ്യോതിര്‍മയി, പ്രിയ ലാല്‍ തുടങ്ങിയവര്‍ |
വിതരണം | മാക്സ് ലാബ് റിലീസ് |
ചമയങ്ങള്‍ | പി വി ശങ്കര്‍ |
കൂടുതല്‍ വിവരങ്ങള്‍ക്ക് | |
~ 0 comments: ~
~ Post a Comment ~