Wednesday, January 27, 2010

ദ്രോണ 2010





അന്ധവിശ്വാസങ്ങള്‍ ഏറ്റവും കൂടുതല്‍ ഉള്ളത് സിനിമയില്‍ ആണ് എന്ന് കേട്ടത് ശരിയാണെന്ന് തോനുന്നു. കാരണം ദ്രോണ എന്ന പേര് നിര്ഭാഗ്യമാണ് എന്ന് വിശ്വസിച്ച് ഷാജി കൈലാസ്‌ തന്റെ പുതിയ ചിത്രത്തിന്റെ പേര് ദ്രോണ 2010 എന്നാക്കി. ആ വിശ്വവിഖ്യാതമായ ചിത്രം ഇന്ന് (27th Jan, 2010) നു റിലീസ് ചെയ്തു. കൊച്ചിയില്‍ നിന്ന് വരുന്ന വഴിക്ക്‌ റേഡിയോയില്‍ കേട്ട് ദ്രോണക്ക്(ഞാന്‍ അങ്ങനയേ വിളിക്കൂ) മുടിഞ്ഞ തിരക്കാണ് എന്ന്. എന്നാല്‍ പിന്നെ അതങ്ങു കണ്ടുകളയാം എന്ന് തോനി. നേരെ ഒരു നല്ല ബിരിയാണിയും കഴിച്ച് തിയേറ്ററില്‍ എത്തി. അന്യായ തിരക്ക് പ്രതീക്ഷിച്ച് വന്ന ഞാന്‍ കണ്ടത് അന്യായ തിരക്കില്ലായ്മ ആയിരുന്നു. അത്യാവശ്യം തിരക്ക്.

അങ്ങനെ കഷ്ടപ്പെട്ട് ടികെറ്റ്‌ എടുത്തു ഓടി നടന്നു ഒരു നല്ല ഒടിയാത്ത കസേരയും കണ്ടു പിടിച്ചു. അങ്ങനെ ഉച്ചക്ക് 02:00 മണിക്ക് തുടങ്ങും എന്ന് പറഞ്ഞ സിനിമ കൃത്യം 02:15നു തുടങ്ങി. തുടക്കത്തില്‍ തന്നെ പദ്മശ്രീ ഭാരത് ഡോക്ടര്‍ മമ്മുട്ടി എന്ന് കഷണം കഷ്ണം ആക്കി കാണിച്ചു ഒരു ഒരു മിനുറ്റ്. അങ്ങനെ അന്ത കോലാഹലം എല്ലാം കഴിഞ്ഞു പടം തൊടങ്ങി. (കഥ ഞാന്‍ തല്‍ക്കാലം പറയുന്നില്ല. അത് നോക്കി ഇരിക്കുകയാനെന്കില്‍ കമ്പൂട്ടര്‍ ഓഫ്‌ ചെയ്തോ.)

ചിത്രം ഒരു ഹോര്രോര്‍ ആക്ഷന്‍ സിനിമ ആണ്. ആദ്യപകുതിയില്‍ ദൈവത്തില്‍ ഒട്ടും തന്നെ വിശ്വാസം ഇല്ലാത്ത ഒരു നമ്പൂതിരി ആയി മമ്മുട്ടി വരുന്നു. വീട്ടിലെ വേലക്കാരി ആയ വാരസ്യാര്‍ ആണ് കനിഹ. അവര്‍ തമ്മില്‍ ഇഷ്ടത്തിലാണ്. ഭൂ മാഫിയ ആയ അയാള്‍ ഒരു ഇല്ലം വാങ്ങാന്‍ വരുന്നു. അവിടെ സാവിത്രി എന്നാ യക്ഷി(പ്രേതം, etc) ഉണ്ട്. എന്നാല്‍ അതില്‍ വിശ്വാസം ഇല്ലത്ത്‌ തെമ്മാടിയും കൊതിയനുമായ മമ്മുട്ടി അത് വാങ്ങാന്‍ തീരുമാനിക്കുന്നു. എന്നാല്‍ തന്നെ കൊല്ലാന്‍ വില്ലമ്മാര്‍ ഒപ്പിച്ച പണി ആണ് അത് എന്ന് അറിയാതെ അവന്‍ ആ ഇല്ലത്ത്‌ കേറുന്നു. തന്റെ അച്ചനെ പണ്ട് കൊന്ന ആ യക്ഷിയുടെ സ്വീറ്റ്‌ ഹോം ആയ കുളത്തില്‍ വീണ് ആദ്യ പകുതിയില്‍ ഒരു മമ്മുട്ടി മരിക്കുന്നു.

തന്റെ അനിയനായ മമ്മുട്ടിയെ കൊന്ന യക്ഷി യും വില്ലമ്മരെയും തളക്കാന്‍ അടുത്ത മുഴുത്ത ദൈവവിശ്വാസിയും കുറേ മന്ത്രങ്ങളും ദിന്ഗോള്‍ഫിയും അറിയുന്ന നായകന്‍ മമ്മുട്ടി വരുന്നു. പിന്നീടു നടക്കുന്ന ക്ലൈമാക്സില്‍ നായകന്‍ മമ്മുട്ടി വിജയിക്കുന്നു. ഇതാണ് സിനിമ.

സിനിമ കാണാന്‍ തിയേറ്റര്‍ ഫുള്‍ ആയിരുന്നു. പക്ഷെ സിനിമ കണ്ടിറങ്ങിയ പലരുടേയും മനസ്സില്‍ ഒരു ചോദ്യം വല്ലാതെ അലട്ടുന്നുണ്ടായിരുന്നു. "അല്ല സത്യത്തില്‍ എന്താ സംഭവിച്ചത്?"

അതെ ക്ലൈമാക്സ്‌ വളരെ മോസം. എന്നാല്‍ അഭിനയം ആരുടേയും മോശം എന്ന് പറയാന്‍ പറ്റില്ല. എല്ലാവരും അവരുടെ ജോലി ചിയ്തു എന്ന് പറയുന്നതായിരിക്കും ശെരി. പക്ഷെ കഥയില്‍ ഞാന്‍ പ്രതീക്ഷിച്ച ഗുണം ഉണ്ടായില്ല.

രാഹുല്‍ രാജ് ആയിരുന്നു സംഗീത സംവിധാനം ചെയ്ടത്. ബാക്ക് ഗ്രൌണ്ട് മ്യൂസിക്‌ വളരെ നന്നായിരുന്നു. എന്നാല്‍ ക്യാമറയിലും മറ്റു ചില കാര്യങ്ങളിലും മികാവ്‌ പുലര്‍ത്തിയില്ല. സിനിമയ്ക്കു ഞാന്‍ കൊടുക്കുന്ന മാര്‍ക്ക് നാല് ആണ്. നൂറില്‍ അല്ല പത്തില്‍.

ഒരു കാര്യം ഞാന്‍ പറയാം. മമ്മുട്ടിയുടെ സൂപ്പര്‍ ഹിറ്റ്‌ സിനിമ ആവാന്‍ ഇതിനു കേള്പ്പില്ലെങ്ങിലും അത്യാവശ്യം ബോര്‍ അടിക്കാതെ കണ്ടിരിക്കാം.

വാല്‍ കഷണം : മമ്മുട്ടി മുസ്ലിം ആയതുകൊണ്ടാണോ എന്നറിയില്ല. ഈ യക്ഷി കഥയില്‍ ഒരു പൂജയോ യാഗമോ ഇല്ല!

~ 0 comments: ~

~ Post a Comment ~

+

Blogger templates

My title

Popular Posts

Jishnu Vediyoor Photography. Theme images by andynwt. Powered by Blogger.