Wednesday, December 30, 2009

രിക്യും ഫോര്‍ എ ഡ്രീം (Requiem for a Dream (2000))







രിക്യും ഫോര്‍ എ ഡ്രീം എന്ന പേരില്‍ 1978ല്‍ ഹുബെര്റ്റ്‌ സെല്‍ബി എഴുതിയ നോവലിന്റെ ചലച്ചിത്രാവിഷ്ക്കാരം ആണ് 2000 ല്‍ ഇറങ്ങിയ ഈ സിനിമ. ഡാരെന്‍ ആരോനോഫ്സ്കി ആണ് ഇതിന്റെ സംവിധായകന്‍. എല്ലെന്‍ ബുര്സ്ടിന്‍; ജരെദ്‌ ലേതോ; ജെന്നിഫെര്‍ കോന്നെല്ലി; മര്‍ലോണ്‍ വയന്‍സ്‌ എന്നിവര്‍ അഭിനയ്ച്ചു. ഇതില്‍ ബുര്സ്ടിന് മികച്ച നടനുള്ള അകാദമി അവാര്ട്സ്ന് നോമിനേഷന്‍ കിട്ടി. മയക്കുമരുന്നിന്റെയും സ്വപ്നലോകത്തിന്റെയും പല തരത്തിലുള്ള ബന്ധനത്തെ ഈ സിനിമ വളരെ വിജയകരമായി പറയുന്നു.
തന്റെ ആദ്യ സിനിമ പോലെ ഇതിലും (ആദ്യ സിനിമ π) ധാരാളം കട്ടുകള്‍ ഉപയോഗിച്ചിട്ടുണ്ട്. ധാരാളം രംഗങ്ങള്‍ ഒന്നിന് പുറമേ ഒന്നായി ചേര്‍ത്തു ഒരു പ്രതെകരീതിയാണ് ഇതില്‍ സംവിധായകന്‍ ഉപയോഗിച്ചിട്ടുള്ളത്. 100 മിനുറ്റ് ഉള്ള ഒരു സാധാരണ സിനിമയില്‍  600- 700 വരെ കട്ട് ഉണ്ടാവുമെങ്ങില്‍ ഇതില്‍ ഏകദേശം 2000 കുട്ടുകളാണ് ഉള്ളത്. ക്ലോസ് അപ്പ്‌ മുതല്‍ എക്ഷ്ട്രീമ് ഷോട്ട് വരെ ഉള്ള പലവിധത്തിലുള്ള ഷോട്ടുകള്‍ ഇതില്‍ ഉണ്ട്.
സാറ ഗോള്ട്ഫര്ബ് (എല്ലെന്‍ ബുര്സ്ടിന്‍) മകന്‍ ഹാരി (ജരെദ്‌ ലേതോ) ഹാരിയുടെ കാമുകി മരിഒന്‍ സില്‍വര്‍ (ജെന്നിഫെര്‍ കൊന്നെലി) ഹാരിയുടെ കൂട്ടുകാരന്‍ ട്യ്രോനെ ക ലവ് (മര്‍ലോണ്‍ വയന്‍സ്‌) എന്നിവരുടെ ജീവിതത്തിലെ മൂന്ന് ഖട്ടങ്ങള്‍ കാണിക്കുവാന്‍ ഈ സിനിമയ്ക്കു നന്നായി കഴിഞു.
ഈ കഥ ആരംഭിക്കുന്നത് ഒരു വേനല്‍ കാലത്താണ്. പരയമായ സാറ ഗോള്ട്ഫര്ബ് തന്റെ ബ്രിങ്ങ്ടോന്‍ ബീച്ചിലെ വീട്ടില്‍ ഒറ്റയ്ക്ക് ടെലിവിഷനിലെ ഇന്‍ഫോമേഷിയല്‍ കണ്ടാണ് തന്റെ സമയം കലഞ്ഞുകൊണ്ടിരുന്നത്. താന്‍ സ്ഥിരമായി കണ്ടുകൊണ്ടിരുന്ന പരിപാടിയില്‍  പങ്കെടുക്കാന്‍ വളരെ അധികം ആഗ്രഹിച്ചിരുന്ന സാറക്ക് ഒരു ദിവസം ഒരു ഫോണ്‍ കാള്‍ വരുന്നു. തന്നെ ആ പരിപാടിയിലേക്ക് ക്ഷണിച്ചുകൊണ്ടായിരുന്നു അത്. തന്റെ ആ പഴയ ചുവന്ന വസ്ത്രം ധരിക്കാന്‍ പറ്റുന്നില്ല എന്നറിഞ്ഞപ്പോള്‍ സാറ, തടി കുറക്കാന്‍ ഉള്ള മരുന്ന് കഴിച്ചുതുടങ്ങുന്നു. ആ മരുന്നുകള്‍ സാറയുടെ സ്വഭാവത്തെ തന്നെ മാറ്റുന്നു. ആ ടെലിവിഷന്‍ പരുപടിയില്‍ പങ്കെടുക്കുക എന്നത് തന്റെ ജീവിതലക്ഷ്യമാണ് എന്ന് വരെ അവള്‍ വിചാരിക്കുന്നു. പക്ഷേ പരിപാടിയില്‍ പങ്കെടുക്കാന്‍ അവള്‍ക്കുള്ള ക്ഷണം വരുന്നതേ ഇല്ല. അവള്‍ തന്റെ മരുന്നിന്റെ അളവ് കൂട്ടി. മരുന്നിന്റെ ബലം കൊണ്ട് അവള്‍ ആ പരുപടിയില്‍ പങ്കെടുക്കുന്നതായി എന്നും സ്വപനം കാണാന്‍ തുടങ്ങി.
            ഹെറോയിന്‍  അടിമകളായ ഹാരിയും കാമുകി മരിയോന്‍ സുഹൃത്ത്‌ ടോന്യോ എന്നിവര്‍ തങ്ങളുടെ സ്വപ്‌നങ്ങള്‍ സാക്ഷാതരിക്കാന്‍ മയക്കുമരുന്ന് കച്ചവടം ചെയ്യാന്‍ തുടങ്ങുന്നു. ഹരിക്കും കാമുകിക്കും ഒരു ഫാഷന്‍ കട തുടങ്ങാന്‍ ആണ് താല്പര്യം എന്നാല്‍ കുട്ടുകാരനായ ടോന്യോക്ക് തന്റെ അമ്മയ്ക്കൊപ്പം നല്ല നിലയില്‍ ജീവിക്കണം എന്നും, പക്ഷെ ഒരു മയക്കുമരുന്ന് മാഫിയയുടെ ചേരി തിരിഞ്ഞുള്ള പോരില്‍ ഹാരി പെട്ടതോടെ കാര്യങ്ങള്‍ ആകെ മാറി മറിഞ്ഞു. പോലീസ് സ്റെഷനിന്ല്‍ നിന്ന് ഹാരിയെ ജാമ്യത്തില്‍ ഇറക്കാന്‍ ടോന്യോക്ക് അവരുടെ സമ്പാദ്യത്തിന്റെ ഒരു നല്ല പങ്ക് കൊടുക്കേണ്ടി വരുന്നു. പോലീസ് കാരുടെ നിരന്തരമായ മയക്കുമരുന്ന് വേട്ട മൂലം വില്‍ക്കാന്‍ വേണ്ടി മയക്കുമരുന്ന് കിട്ടാതെ വരുന്നതോടെ ഹാരി തന്റെ കാമുകിയോട് വെശ്ശ്യാവിര്ത്തി ചെയ്യാന്‍ നിര്‍ബന്ധിക്കുന്നു. അത് അവരുടെ ബന്ധത്തില്‍ വിള്ളലെല്‍പ്പിക്കുന്നു. മയക്കുമരുന്നിന് അടിമയായ അവള്‍ക്കു പിന്നീട് മയക്കുമരുന്ന് കിട്ടാന്‍ അവള്‍ വേശ്യയാവുന്നു. അതെ സമയം ശെരിയായ രീതിയില്‍ മയക്കുമരുന്ന് കുത്തിവേക്കാത്തതിനാല്‍ ഹാരിയുടെ കയ്യില്‍ ഒരു വലിയ മുറിവും പഴുപ്പും ഉണ്ടാവുന്നു.
            മഞ്ഞുകാലമായി. അപ്പോളേക്കും ഹാരിയുടെ അമ്മ സാറ മയക്കുമരുന്നിന് അടിമയായിക്കഴിഞ്ഞു. തന്നെ ഇതുവരെ പരിപാടിയിലേക്ക് വിളിക്കഞ്ഞത് എന്തുകൊണ്ട് എന്ന് ചോദിച്ചു ചാനെല്‍ ഓഫീസില്‍ ബഹളം ഉണ്ടാക്കിയ സാറയെ അവര്‍ ഒരു മാനസികാര്യോഗ്യ കേന്ത്രത്ത്തില്‍ അടക്കുന്നു, ശേഷം വളരേ വേദനാജനകമായ ഒരു തെറാപ്പി കൊടുക്കുന്നു. അതെ സമയം ഹാരിയും സുഹൃത്തും ഫ്ലോറിഡ യിലേക്ക് യാത്ര തിരിക്കുന്നു. അവിടെ പോയി ഒരു പുതിയ്‌ ജീവിതം തുടങ്ങാന്‍ ആണ് അവര്‍ ആഗ്രഹിച്ചത്‌ എങ്കിലും ഹാരിയുടെ കയ്യിന്റെ അവസ്ഥ അവരെ ഒരു ഹോസ്പിറ്റലില്‍ പോകാന്‍ നിര്‍ബന്ധിതനാക്കുന്നു. അവിടെ വെച്ച് അവര്‍ അര്രെസ്റ്റില്‍ ആവുന്നു. എന്നാല്‍ കയ്യില്‍ പഴുപ്പുവന്ന ഹാരിയെ അവര്‍ ജയിലിലെ ഹോസ്പിറ്റില്‍ ആക്കുന്നു ശേഷം അവന്റെ ഒരു കയ്യ് മുറിച്ചു മാറുന്നു. ട്യോനെ എന്നാല്‍ ജയിലെ കടുത്ത നിയമങ്ങളേയും എല്ലാ തരം ബുധിമുട്ടുകളെയും ഒറ്റയ്ക്ക് നേരിടേണ്ടി വരുന്നു. മരിയോന്‍  ഒരു വീശ്യകലുല്ടെ കൂടെ ചേരുകയും ശേഷം ഹിരോയിന്‍ മേടിക്കുകയും ചെയ്യുന്നത് പതിവാക്കുന്നു. ഒരുകയ്യില്ലത്ട ഹാരി താന്‍ മറൈന്‍ നെ സ്വപ്നം കാണുന്നു
            അത്യാഗ്രഹം മൂലം ഓരോരുത്തരും എങ്ങനെ നശിക്കുക്ക് എന്ന് കാണിക്കുന്നു. ചിത്രത്തിന്റെ അവസാനം സാറ ഒരു സ്വപ്നം കാണുന്നതാണ്. അതില്‍ സാറ ആ ടെലിവിഷന്‍ പോര്ഗ്രമില്‍ പങ്കെടുക്കുകയാണ്. ഹാരി ഒരു നല്ല ബിസ്നേസ്‌ മാന്‍ ആയി. മരിനയൂമായി വിവാഹനിസ്ച്ചയും കഴിഞ്ഞു, ഈ ഒരു രംഗത്തോടെ ചിത്രം അവസാനിക്കുന്നു.
           

~ 0 comments: ~

~ Post a Comment ~

+

Blogger templates

My title

Popular Posts

Jishnu Vediyoor Photography. Theme images by andynwt. Powered by Blogger.