Sunday, October 16, 2011

ഇന്ത്യന്‍ രുപ്പ്പി!





അങ്ങനെ കഴിഞ്ഞ ദിവസം രഞ്ജിത്ത് പുതിയതായി സംവിധാനം ചെയ്ത ഇന്ത്യന്‍ രുപ്പീ കണ്ടു. ഒരു കാലത്ത് കച്ചവട സിനിമ ചെയ്തു നടന്ന രഞ്ജിത്ത് ഇപ്പൊ കലാമൂല്യമുള്ള സിനിമകള്‍ ചെയ്യുന്നത് വളരെ നല്ല കാര്യം തന്നെ.

പ്രിഥ്വിരാജ് എന്നാ നടനെ ഇന്റര്‍നെറ്റ്‌ ലൂടെ തേജോവധം ചെയ്യുന്നത് കുറക്കാന്‍ ഈ സിനിമക്ക്‌ കഴിഞ്ഞു എന്നതും എടുത്തു പറയേണ്ട ഒരു കാര്യം ആണ്. അത് പ്രിഥ്വിരാജ് ന്റെ കഴിവല്ല രഞ്ജിത്തിന്റെ കഴിവ് എന്നേ എനിക്ക് പറയാന്‍ കഴിയൂ. കാരണം പ്രിഥ്വിരാജ് എന്ന നടന്‍റെ  അഭിനയ മുഹൂര്‍ത്തങ്ങള്‍ ഒന്നും തന്നെ ആ സിനിമയില്‍ കാണാന്‍ കഴിഞ്ഞില്ല!

രഞ്ജിത്ത് ടച് ഉള്ള സിനിമ തന്നെ ആണ് അത്. അധികം ഒച്ചയും ബഹളവും ഇല്ലാതെ വളരെ മാന്യമായ രീതിയില്‍ ഒരു നല്ല സിനിമ പറഞ്ഞു. കഥ വളരെ നല്ലത് തന്നെ എന്നാല്‍ ഇടക്ക് ചില പറഞ്ഞു കേടു മടുത്ത തമാശ ഒരു ചെറിയ രസം കൊല്ലി ആണ്. എടുത്തു പറയേണ്ടത് തിലകന്റെ റോള്‍ ആണ്. വളരെ കാലത്തിനു ശേഷം, തിലകന്റെ തനതായ അഭിനയമുഹൂര്‍ത്തങ്ങള്‍ കണ്ടു ഈ സിനിമയില്‍. സിനിമ കണ്ടിറങ്ങിയ എനിക്ക് ആദ്യം തോനിയത് "ഇത് തിലകന്റെ സിനിമ ആണല്ലോ" എന്നായിരുന്നു.

എല്ലാം ശരി ആണെങ്കിലും രണ്ടാമത് വീണ്ടും വന്നു കാണല്‍ തോനിപ്പിക്കുന്ന ഒന്നും തന്നെ ഇല്ലായിരുന്നു എന്നാണ് എനിക്ക് തോനിയത്. കൊടുത്ത കാശിനു മോതലാകുന്ന ഒരു സിനിമ ആണ് ഇത് എന്നതില്‍ ഒട്ടും സംശയം ഇല്ല. 
തിലകന്‍ എന്ന നടനെ തിരിച്ചു തന്നതിലും, പ്രിഥ്വിരാജ് എന്നാ നടന് എതിരെ ഉള്ള പ്രചാരങ്ങള്‍ക്ക് കുറവ് വരുത്തിച്ചു എന്നതിലും അതിലുപരി ഒരു നല്ല സിനിമ മലയാളികള്‍ക്ക്‌ നല്‍കി എന്നതിലും രഞ്ജിത്ത്നോട് എല്ലാ സിനിമ പ്രേമികള്‍ ആയ മലയാളികളും കടപ്പെട്ടിരിക്കുന്നു 

PS: പ്രിയ രഞ്ജിത്ത് വീണ്ടും അവാര്‍ഡ്‌ വേണം എന്ന് പറഞ്ഞു  വാശി പിടിച്ചു സ്വയം താഴില്ല എന്ന് വിശ്വസിക്കുന്നു. തുറന്നു പറയുന്നതില്‍ ഒന്നും തോനരുത്, പ്രാഞ്ചിയീട്ടനിലുംഇന്ത്യന്‍ രുപ്പി യിലും ഒരു അവാര്‍ഡ്‌ കിട്ടാന്‍ ഉള്ള ഒന്നും തന്നെ ഞാന്‍ കണ്ടില്ല!

© Jishnu Vediyoor Photography 2011

~ 0 comments: ~

~ Post a Comment ~

+

Blogger templates

My title

Popular Posts

Jishnu Vediyoor Photography. Theme images by andynwt. Powered by Blogger.