Monday, December 28, 2009

ദി ബോയ്‌ ഇന്‍ ദി സ്തൃപ്പെദ്‌ പ്യജമസ്





ജോണ്‍ ബോയ്നെ എന്ന ഐറിഷ് കഥാകൃത്ത്‌ എഴുതിയ ദി ബോയ്‌ ഇന്‍ ദി സ്തൃപ്പെദ്‌ പ്യജമസ് എന്ന നോവലിന്റെ അതേ [പേരിലുള്ള സിനിമ ആവിഷ്ക്കാരം എന്റെ പ്രിയ്യപ്പെട്ട സിനിമകളില്‍ ഒന്നാണ്. മാര്‍ക്ക്‌ ഹെര്‍മന്‍ ആണ് ഈ ബ്രിട്ടീഷ്‌ ഡ്രാമ സംവിധാനം ചെയ്ടത്‌. ബ്രുണോ എന്ന പേരുള്ള 8 വയസ്സുള്ള ജര്‍മന്‍ കുട്ടിയുടെ കഥ ആണ്. അച്ഛന്‍ നാസി പട്ടാളത്തിലെ ഒരു ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ ആണ്. ബെര്‍ലിനില്‍ സുഖകരമായ ഒരു ജീവിതം ജീവിച്ചുവന്ന ബ്രുനോക്ക്‌ അച്ചനുകിട്ടിയ ഉദ്യോഗകയറ്റം മൂലം വേറെ നാട്ടില്ലേക്ക് പോകേണ്ടി വരുന്നു. നിഷ്കളങ്കനായ ബ്രുണോ തന്റെ വീടിന്റെ അപ്പുറത്തുള്ള കോന്സിന്ട്രറേന്‍ ക്യാമ്പ്‌ കണ്ടു ഒരു പാടം ആണ് എന്ന് തെറ്റിധരിക്കുകയും അവര്‍ എന്തിനാണ് എപ്പോളും നീളമുള്ള വരയന്‍ കുപ്പായം ഇടുന്നത് എന്ന് ആലോചിച്ചു അത്ബുധപ്പെടുകയും ചെയ്യുന്നു. ശേഷം ജയിലിന്റെ മതില്കെട്ടിനകത്ത്തുള്ള ഒരു ജുവിഷ്‌ കുട്ടിയുമായി കൂട്ടുകൂടുകയും ചെയ്യുന്നു.

നാസി പട്ടാളക്കാരനായ റാല്‍ഫ് താന്റെ ഭാര്യയായ എല്‍സ 12 വയസ്സായ മകള്‍ ഗ്രെറെല്‍ 8 വയസ്സായ മകന്‍ ബ്രുണോ എന്നിവരുമോത്ത് ബെര്‍ലിനില്‍ താമസിക്കുന്നതിനിടെ ഉദ്ദ്യോഗകയറ്റം കിട്ടി ഒരു ഗ്രമാതിര്‍ത്തിയിലെക്ക് പോക്കെണ്ടിവരുന്നു. എപ്പോളും വീട്ടിനകത്ത്‌ കഴിയെന്റിവരുന്നത് കൊണ്ട് ബ്രുണോക്ക് ആ വീട് ഇസ്ടപ്പെടുന്നില്ല എന്ന് മാത്രമല്ല താന്‍ താമസിക്കുന്ന വീടിനടുത്തുള്ള ജ്യൂ കില്ലിംഗ് ക്യാമ്പ്‌ കണ്ടു അത് കര്‍ഷകര്‍ താമസിക്കുന്ന വീടുകളാണ് എന്ന് തെറ്റിദ്ധരിക്കുകയും ചെയ്യുന്നു.

പുറം ലോകം കാണാന്‍ പാടില്ല എന്നാ നിയമം അവനെ പുറത്തേക്ക് പോകാന്‍ വീണ്ടും പ്രേരിതനാക്കുന്നു. ശേഷം ആവാം ആ വീടിന്റെ പുറകില്‍ ഉള്ള ചെറിയ മുറിയിലെ ജനലയിളുടെ ഒരു വഴി കണ്ടു പിടിക്കുന്നു. പുറത്ത്‌ നടന്നുകൊണ്ടിരുന്ന അവന്‍ ഒരു കമ്പിവേലിയും അപ്പുറത്ത്‌ ശ്രുംല്‍ എന്നാ പേരുള്ള ഒരു ജുവ് കുട്ടിയെ കാണുകയും ചെയ്യുന്നു. വരയുള്ള ഉടുപ്പ് ഇട്ട അവര്‍ ആ ജയില്പുള്ളികള്‍ ആണ് ഏന് അവന്‍ മനസ്സിലാക്കുന്നു. ശേഷം തന്റെ അച്ഛന്‍ നല്ല ആള് ആണോ എന്നതിലും അവന്‍ സംശയിക്കുന്നു. ശേഷം തന്നെ പഠിപ്പിക്കാന്‍ വന്ന അദ്ധ്യാപകന്‍ അവനില്‍ ജുവ് വെറുപ്പ്‌ ഉണ്ടാക്കാന്‍ ശ്രമിക്കുന്നു. എനാല്‍ അവന്‍ അധ്യാപകനോട്‌ ജുവ് നല്ലവരാണ് എന്ന് പറയുന്നു.

കുരച്ച്ചുടിവസങ്ങള്‍ക്ക് ശേഷം, ശ്രുംല്‍ ബ്രുനോയുടെ വീട്ടില്‍ ഗ്ലാസ് തുറക്കാന്‍ എത്തുന്നു. കൂട്ടുകാരനായ ബ്രുണോ അവന് കഴിക്കാന്‍ ഒരു കേക്ക് കൊടുക്കുന്നു. ശ്രുംല്‍ അത് കഴിച്ചുകൊണ്ടിരിക്കുന്നതിനിടെ കൊട്ല്ര്‍ എന്ന പട്ടാളക്ക്കാരന്‍ അപ്രതിക്ഷിതമായി കടന്നുവരുന്നു. ശ്രിമ്ല്‍ ഭക്ഷണം മോഷ്ടിച്ചതാണ് എന്ന് കരുതി ദേഷ്യത്തോടെ ബ്രുനോയുട് എന്താണ് നടന്നത് എന്ന് ചോദിക്കുമ്പോള്‍ പേടിമൂലം അവന്‍ എന്താ നടന്നത് എന്ന് അറിയില്ല എന്ന് നുണ പറയുന്നു. പിന്നീട് ബ്രുണോ ശ്രിമ്ല്‍നെ ആ വീട്ടില്‍ കാണുന്നില്ല. കുറച്ചു കാലത്തിനു ശേഷം അവനെ ആ പഴയ കമ്പി വേലിയുടെ അടുത്ത്‌ കാണുന്നു. അവന്റെ വലത്തേ കനിന്റെ അടുത്ത്‌ ഒരു മുറിവുണ്ട് അപ്പോള്‍.

ബ്രുനോയും അവന്റെ അമ്മയും ചേച്ചിയും ബെര്‍ലിനിലേക്ക് പോവുകയാണ് എന്ന് ബ്രുനോയുടെ അച്ഛന്‍ പറയുമ്പോള്‍ ബ്രുണോ അത് സമ്മതിക്കുന്നില്ല. എന്നാല്‍ അച്ചന്‍ പറഞ്ഞത്‌ അനുസരിക്കാന്‍ വയ്യ ഏന് വരുമ്പോള്‍ അവന്‍ ഈ വാര്‍ത്ത ശ്രിമ്ല്‍ നോട് പറയുന്നു. അപ്പോള്‍ ശ്രിമ്ല്‍ തന്റെ അച്ഛനെ കുറച്ച് ദിവസമായി കാണുന്നില്ല എന്ന് പറയുന്നു. പിറ്റേന്ന് തന്നെ ബ്രുനോയും ശ്രിമ്ല്‍ കൂടി അച്ഛനെ തിരയാന്‍ തീരുമാനിക്കുന്നു. പിറ്റേന് ജയില്‍ വേഷം ധരിച്ച് ബ്രുണോ ജയിലില്‍ കടക്കുന്നു. തിരഞ്ഞുകൊണ്ടിരിക്കുന്നതിനിടെ ജയിലില്‍ ശ്രിമ്ല്‍ ജീവിക്കുന്ന ചുറ്റുപാട് കണ്ട് അവന് തിരിച്ചുപോകണം എന്ന് തോനുന്നു. പക്ഷേ തിരഞ്ഞുകൊണ്ടിരിക്കുന്നതിനിടെ ഒരു കൂടം ജുവ്കളുടെ ഇടയില്‍ പെടുന്നു. എന്തിന്നാണ് എന്നറിയാതെ അവര്‍ ഒരു മുറിക്കുള്ളില്‍ വിവത്രരായി അടക്കുന്നു. കുളിക്കാന്‍ ഉള്ള മുറി എന്ന് വിചാരിച്ച് ഇരിക്കുന്നതിനിടെ ആ മുറിയിലേക്ക് വിഷവാതകം പട്ടാളക്കാര്‍ കടത്തി വിടുന്നു.

ഇതീനിമിഷം മകനെ തിരഞ്ഞു നടന്ന അമ്മയും അച്ഛനും ബ്രുണോ ആ ജയിലിലനുള്ളില്‍ ഉണ്ട് എന്നാ വിവരം മനസ്സിലാകുന്നു.എന്നാലും ബ്രുനോയുടെ അച്ഛന്‍ എത്തുമ്പോലീക്കും എല്ലാം കഴിഞ്ഞിരിന്നു.

ഈ ചിത്രം ചില അവാര്‍ഡുകളും നേടിയിട്ടുണ്ട് അവ താഴെ കൊടുത്തിരിക്കുന്നു.

British Independent Film Award:
    o Best Actress - Vera Farmiga
Chicago International Film Festival
    o Audience Choice Award - Mark Herman
British Independent Film Award:
    o Best Director - Mark Herman
    o Most Promising Newcomer - Asa Butterfield
Premio Goya:
    o Best European Film

~ 0 comments: ~

~ Post a Comment ~

+

Blogger templates

My title

Popular Posts

Jishnu Vediyoor Photography. Theme images by andynwt. Powered by Blogger.